വനിതാ സംവരണ ബിൽ അട്ടിമറിച്ച ഇടത് വലത് മുന്നണികൾക്കെതിരെ തിരുവനന്തപുരത്ത് ബിജെപിയുടെ വമ്പൻ പ്രതിഷേധ റാലി

സ്ത്രീവിരുദ്ധതയിൽ കോൺഗ്രസും സിപിഎമ്മും ഒന്നാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചവർക്കെതിരെ നടന്ന പ്രതിഷേധം.

വനിതാ സംവരണ ബിൽ അട്ടിമറിച്ച ഇടത് വലത് മുന്നണികൾക്കെതിരെ തിരുവനന്തപുരത്ത് ബിജെപിയുടെ വമ്പൻ പ്രതിഷേധ റാലി
വനിതാ സംവരണ ബിൽ അട്ടിമറിച്ച ഇടത്-വലത് മുന്നണികൾക്കെതിരെ തിരുവനന്തപുരത്ത് ബിജെപിയുടെ വമ്പൻ പ്രതിഷേധ റാലി
വനിതാ സംവരണ ബിൽ അട്ടിമറിച്ച ഇടത് വലത് മുന്നണികൾക്കെതിരെ തിരുവനന്തപുരത്ത് ബിജെപിയുടെ വമ്പൻ പ്രതിഷേധ റാലി
വനിതാ സംവരണ ബിൽ അട്ടിമറിച്ച ഇടത് വലത് മുന്നണികൾക്കെതിരെ തിരുവനന്തപുരത്ത് ബിജെപിയുടെ വമ്പൻ പ്രതിഷേധ റാലി
വനിതാ സംവരണ ബിൽ അട്ടിമറിച്ച ഇടത് വലത് മുന്നണികൾക്കെതിരെ തിരുവനന്തപുരത്ത് ബിജെപിയുടെ വമ്പൻ പ്രതിഷേധ റാലി

​വനിതാ സംവരണ ബിൽ അട്ടിമറിച്ച ഇടത്-വലത് മുന്നണികൾക്കെതിരെ തിരുവനന്തപുരത്ത് ബിജെപിയുടെ വമ്പൻ പ്രതിഷേധ റാലി

​തിരുവനന്തപുരം: സ്ത്രീവിരുദ്ധ നിലപാടുകളുടെ കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും ഒന്നാണെന്നും വനിതാ സംവരണ ബില്ലിനെ എതിർത്തതിലൂടെ ഇരുകൂട്ടരും രാജ്യത്തെ സ്ത്രീസമൂഹത്തെ വഞ്ചിച്ചുവെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വമ്പൻ വനിതാ പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങൾ തടഞ്ഞുവെക്കാൻ ആർക്കും കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ മാർച്ചിലൂടെ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വനിതാ സംവരണം യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യുമെന്നും ഭാരതത്തിലെ സ്ത്രീകളുടെ ഇച്ഛാശക്തിക്ക് മുന്നിൽ 'ഇൻഡി' സഖ്യം തലകുനിക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​നഗരത്തെ ഇളക്കിമറിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു. ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന പൊതുസമ്മേളനത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കളും വനിതാ മോർച്ച ഭാരവാഹികളും പങ്കെടുത്തു. സംവരണ ബില്ലിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെയുള്ള ശക്തമായ ജനവികാരം റാലിയിൽ ഉടനീളം പ്രകടമായിരുന്നു