ഗ്രാഫീൻ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ കരുത്തുപകരും മന്ത്രി പി. രാജീവ്
കളമശ്ശേരി ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ സന്ദർശിച്ച് മന്ത്രി പി. രാജീവ്. ഗ്രാഫീൻ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും ഗ്രാഫീൻ അറോറ പദ്ധതിയെക്കുറിച്ചും മന്ത്രി വിശദീകരിക്കുന്നു.
ഗ്രാഫീൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നൽകുന്നത് വലിയ പിന്തുണ - മന്ത്രി പി രാജീവ്
കേരളത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഗ്രാഫീൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷനിലെ ഗ്രഫീൻ ഇന്നോവേഷൻ സെന്റർ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കളമശ്ശേരിയിലെ ഇന്നൊവേഷൻ സെന്റർ വഴി പുതുതലമുറയുടെ ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുനൽകുന്നതിനുള്ള മികച്ച സാഹചര്യമാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ പ്രധാന പദ്ധതിയായ 'ഗ്രാഫീൻ അറോറ' കളമശ്ശേരിയിൽ സജ്ജമാവുകയാണ്. ഭാവിയിലെ പദാർത്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീൻ മേഖലയിൽ സ്റ്റാൻഫോർഡ് സർവകലാശാല ഉൾപ്പെടെയുള്ള വിദേശ സർവകലാശാലകളും കേരള ഡിജിറ്റൽ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്ലീൻ റൂം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയായി വരുന്ന കേന്ദ്രം ഗ്രാഫീൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന നൽകും. ഇതിനായി ഗ്രാഫീൻ പോളിസിക്ക് സർക്കാർ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഗ്രാഫീൻ സാങ്കേതികവിദ്യ കേരളത്തിന്റെ ജീവിതസാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, യുവാക്കളുടെ സംരംഭകത്വ സ്വപ്നങ്ങൾക്ക് ഈ ഇന്നൊവേഷൻ സെന്റർ വലിയ കരുത്തുപകരുമെന്നും മന്ത്രി വ്യക്തമാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
