കോട്ടയത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ അൽഫാമും കുഴിമന്തിയും ഉൾപ്പെടെ പിടികൂടി, 9 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

കോട്ടയം നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട്. 22 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 9 എണ്ണത്തിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നഗരസഭ പിഴ ചുമത്തി

കോട്ടയത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ അൽഫാമും കുഴിമന്തിയും ഉൾപ്പെടെ പിടികൂടി, 9 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു.

​കോട്ടയത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; 9 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

കോട്ടയം: നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് പരിശോധനയിൽ പിടികൂടിയത്. നഗരത്തിലെ 22 ഹോട്ടലുകളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഇതിൽ 9 ഹോട്ടലുകളിൽ നിന്നാണ് മാരകമായ രീതിയിൽ പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്.

​ദിവസങ്ങൾ പഴക്കമുള്ള ചോറ്, നൂഡിൽസ്, ബീഫ്, ചിക്കൻ കറി, മീൻകറി, അൽഫാം, കുഴിമന്തി തുടങ്ങിയവയാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്. നിറവും ഗന്ധവും മാറിയ ഇത്തരം ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കിയും, പുതിയ ഭക്ഷണത്തോടൊപ്പം ചേർത്തും ഉപഭോക്താക്കൾക്ക് വിതരണം ചെയ്തിരുന്നതായി പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.

​ഗുരുതരമായ ആരോഗ്യ ലംഘനം കണ്ടെത്തിയ ഈ 9 സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ആരോഗ്യവിഭാഗം വൻ തുക പിഴ ചുമത്തുകയും തുടർനടപടികൾക്കായി നോട്ടിസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

​നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രവീൺ, പ്രമോദ്, സുർജിത്, ലിനീഷ്, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരത്തിൽ പരിശോധന നടത്തിയത്.