കോട്ടയം പരിപ്പ് കള്ളുഷാപ്പിലെ ഭക്ഷ്യവിഷബാധ ബാധിതർ 15 ആയി ഉടമകളുടെ 7 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോട്ടയം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിലെ തലക്കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 15 ആയി ഉയർന്നു. സംഭവത്തെ തുടർന്ന് ഉടമകളുടെ 7 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

കോട്ടയം പരിപ്പ് കള്ളുഷാപ്പിലെ ഭക്ഷ്യവിഷബാധ ബാധിതർ 15 ആയി ഉടമകളുടെ 7 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോട്ടയം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിലെ തലക്കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 15 ആയി ഉയർന്നു.

കോട്ടയം പരിപ്പ് കള്ളുഷാപ്പിലെ ഭക്ഷ്യവിഷബാധ: ബാധിതരുടെ എണ്ണം 15 ആയി, 7 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോട്ടയം: പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിൽ നിന്ന് തലക്കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 15 ആയി ഉയർന്നു. ശനിയാഴ്ച ഷാപ്പിൽ നിന്ന് തലക്കറി കഴിച്ച കുമരകം സ്വദേശി പി.എസ്. ജ്യോതിഷ് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ്, എക്സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് വിഷബാധയേറ്റ വിവരം പുറത്തുവന്നത്.

​മണർകാട് സ്വദേശികളായ ജിൻസ് (35), ജിതിൻ (31), ആർപ്പൂക്കര സ്വദേശി അഖിൽ (30), രണ്ട് വടവാതൂർ സ്വദേശികൾ എന്നിവർക്കും ശനിയാഴ്ച തലക്കറി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവർ ഞായറാഴ്ച ആശുപത്രികളിൽ ചികിത്സ തേടി മടങ്ങിയിരുന്നു. ഇതുകൂടാതെ ഇന്നലെ അഞ്ച് പേർക്ക് കൂടി ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ഷാപ്പിന്റെ പരിസരവാസികളായ മൂന്ന് പേർക്കും വിഷബാധയേറ്റിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഇവർ ചികിത്സ തേടിയിരുന്നില്ല. അതേസമയം, ജ്യോതിഷിനൊപ്പം തലക്കറി കഴിച്ച് ചികിത്സയിലായിരുന്ന ആറ് പേർ ബുധനാഴ്ച ആശുപത്രി വിട്ടു.

​7 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

​ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിന്റെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തു. ലേഖ, ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലാണ് ഈ ഷാപ്പ് പ്രവർത്തിച്ചിരുന്നത്. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഷാപ്പും അടുക്കളയും പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കടുത്ത സുരക്ഷാ വീഴ്ച മുൻനിർത്തി ഇതേ ഉടമകളുടെ കീഴിലുള്ള മറ്റ് ആറ് കള്ളുഷാപ്പുകളുടെ ലൈസൻസും ഭക്ഷ്യസുരക്ഷാ-എക്സൈസ് വകുപ്പുകൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി.