വിശ്വനാഥ് ആൻഡ് സൺസ് പ്രീ റിലീസ് ഇവന്റ് സൂര്യ നാളെ തിരുവനന്തപുരത്ത്
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് പ്രീ റിലീസ് ഇവന്റിനായി നടൻ സൂര്യ നാളെ തിരുവനന്തപുരം ലുലു മാളിലെത്തുന്നു. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.
വിശ്വനാഥ് ആൻഡ് സൺസ് പ്രീ-റിലീസ് ഇവന്റ്: സൂര്യ നാളെ തിരുവനന്തപുരത്ത്; ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ
തിരുവനന്തപുരം: സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂറിയും തമിഴ് സൂപ്പർ താരം സൂര്യയും ഒന്നിക്കുന്ന ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ പ്രീ-റിലീസ് ഇവന്റിനായി സൂര്യ നാളെ തലസ്ഥാന നഗരിയിലെത്തുന്നു. നാളെ വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സൂര്യയ്ക്കൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കും.
സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ് 2026 ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. 'ലക്കി ഭാസ്കർ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഗംഭീര ഫാമിലി എന്റർടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്.
ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടും.
സാങ്കേതിക പ്രവർത്തകർ:
ഛായാഗ്രഹണം: നിമിഷ് രവി
സംഗീതം: ജി. വി. പ്രകാശ് കുമാർ
എഡിറ്റിങ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ
സംഭാഷണം: കെ. എൻ. വിജയകുമാർ
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ 50 കിലോ ജാതിപത്രി മോഷണം കാപ്പ കേസ് പ്രതി അറസ്റ്റിൽ
ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
കൊട്ടക്കാമ്പൂർ ദുരന്തം ഷെഡ് തകർന്ന് മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം നടന്നു
മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് കേരളത്തിൽ ബ്രൈറ്റ് സ്ക്രീനും ഡ്രീം ബിഗ് ഫിലിംസും തിയേറ്ററുകളിലെത്തിക്കും 
