യോദ്ധാവിന്റെ വേഷത്തിൽ സംയുക്ത ഞെട്ടിച്ച് സ്വയംഭൂ ജന്മദിന സർപ്രൈസ് പോസ്റ്റർ

തെലുങ്ക് താരം നിഖിൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’വിലെ സംയുക്തയുടെ കഥാപാത്ര പോസ്റ്റർ പുറത്തുവിട്ടു. ഭൂമി എന്ന ധീരയായ യോദ്ധാവിന്റെ വേഷത്തിലാണ് സംയുക്ത ചിത്രത്തിലെത്തുന്നത്.

യോദ്ധാവിന്റെ വേഷത്തിൽ സംയുക്ത ഞെട്ടിച്ച് സ്വയംഭൂ ജന്മദിന സർപ്രൈസ് പോസ്റ്റർ
നിഖിൽ- ഭരത് കൃഷ്ണമാചാരി ചിത്രം ‘സ്വയംഭൂ’: യോദ്ധാവായ ‘ഭൂമി’യായി സംയുക്ത; ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി ചിത്രം ‘സ്വയംഭൂ’: യോദ്ധാവായ ‘ഭൂമി’യായി സംയുക്ത; ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ഹൈദരാബാദ്:   തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം "സ്വയംഭൂ"വിലെ സംയുക്തയുടെ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി. നടി സംയുക്തയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആശംസകൾ നേർന്നുകൊണ്ട് അണിയറ പ്രവർത്തകർ സർപ്രൈസ് പോസ്റ്റർ റിലീസ് ചെയ്തത്. 'ഭൂമി' എന്ന പേരുള്ള, ഭയമെന്തെന്നറിയാത്ത ധീരയായ യോദ്ധാവിനെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ ആയുധവുമായി നിൽക്കുന്ന സംയുക്തയുടെ ഈ ലുക്ക് നടിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

​ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ.ഡി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ഇതിഹാസ യുദ്ധകഥയാണ് 'സ്വയംഭൂ'. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ടീസറും "വാ വാ വീരവാ" എന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മെഗാ കാൻവാസിലൊരുങ്ങുന്ന ഈ ചിത്രം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒന്നായിരിക്കും.

​'കാർത്തികേയ 2' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം നിഖിൽ നായകനാകുന്ന ഇരുപതാമത്തെ ചിത്രമാണിത്. ഗംഭീര ആക്ഷൻ രംഗങ്ങളോടെ ഒരു യോദ്ധാവിന്റെ ലുക്കിലാണ് നിഖിൽ എത്തുന്നത്. സംയുക്തയെക്കൂടാതെ നഭാ നടേഷും ചിത്രത്തിൽ നായികയായി എത്തുന്നുണ്ട്. സുബ്ബരാജു, സുനിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

​പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം: കെ. കെ. സെന്തിൽ കുമാർ, സംഗീതം: രവി ബസ്രൂർ, എഡിറ്റിംഗ്: തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈൻ: എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം: വിജയ് കാമിസേട്ടി, ആക്ഷൻ: കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ: രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്തസംവിധാനം: വിജയ് ബിന്നി, ഭാനു, വസ്ത്രലങ്കാരം: അനുറെഡ്ഢി അക്കന്റി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: BBHR പ്രസാദ്, വി.എഫ്.എക്സ്: ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ: ധനി എലായ്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ,