ആക്ഷൻ റിവഞ്ച് ത്രില്ലറുമായി ബിനു എസ് പ്രഹരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിനു എസ് സംവിധാനം ചെയ്യുന്ന പ്രഹരം എന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. റോഷൻ ചന്ദ്രയും വാമിക താരയുമാണ് ചിത്രത്തിലെ നായകനും നായികയും.

ആക്ഷൻ റിവഞ്ച് ത്രില്ലറുമായി ബിനു എസ് പ്രഹരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: 'പ്രഹരം' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: 'പ്രഹരം' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

​കൊച്ചി: ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പ്രഹരം' എന്ന ആക്ഷൻ റിവഞ്ച് ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖങ്ങളായ വാമിക താരയും യുവതാരം റോഷൻ ചന്ദ്രയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.

​രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ്. സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സാണ്ടർ, രാജേഷ് ശർമ്മ, തുഷാര പിള്ള തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം നവംബർ അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

​സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണവും സതീഷ് രഘുനാഥൻ സംഗീതസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അരുൺ വൈഗയാണ് കൈകാര്യം ചെയ്യുന്നത്. റൺ രവി, ദിനേഷ് കാശി എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.