​ചന്ദൻ ഷെട്ടി നായകനാകുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഫെബ്രുവരി 14ന് ചിത്രം തീയേറ്ററുകളിലേക്ക്

​ചന്ദൻ ഷെട്ടി നായകനാകുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; ഫെബ്രുവരി 14ന് ചിത്രം തീയേറ്ററുകളിലേക്ക്

​കൊച്ചി: കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്ന ക്യാമ്പസ് ത്രില്ലർ ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ മലയാളം പതിപ്പ് ഫെബ്രുവരി 14ന് പ്രദർശനത്തിനെത്തും. അരുൺ അമുക്ത രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ ആവേശകരമായ ത്രില്ലർ ഘടകങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

​ഒരു ക്യാമ്പസിന്റെ എല്ലാ മനോഹാരിതയും ഒപ്പിയെടുത്ത ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ ചിത്രം വെറൈറ്റി ക്രിയേഷൻസിന്റെ ബാനറിൽ സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

​ചന്ദൻ ഷെട്ടിക്കൊപ്പം അമർ, ഭാവന അപ്പു, ഭവ്യ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പവൻ ഗൗഡയുടെ എഡിറ്റിംഗും കുമാർ ഗൗഡയുടെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകുന്നു. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ചിത്രം ഇന്ത്യയിൽ വിതരണത്തിന് എത്തിക്കുന്നത്