കണ്ണൂർ എയർപോർട്ടിൽ മോക്ഡ്രിൽ പരിഭ്രാന്തി പരത്തി സുരക്ഷാ പരീക്ഷണം

ഏത് അടിയന്തര സാഹചര്യവും നേരിടാൻ കണ്ണൂർ വിമാനത്താവളത്തെ സജ്ജമാക്കുന്നതിനായി ഫുൾ സ്‌കെയിൽ എമർജൻസി എക്‌സർസൈസ് സംഘടിപ്പിച്ചു. കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ നടന്ന മോക്ഡ്രില്ലിൽ 45 ഓളം ഏജൻസികളിൽ നിന്നായി അഞ്ഞൂറിലധികം പേർ പങ്കെടുത്തു.

കണ്ണൂർ എയർപോർട്ടിൽ മോക്ഡ്രിൽ പരിഭ്രാന്തി പരത്തി സുരക്ഷാ പരീക്ഷണം
കണ്ണൂർ എയർപോർട്ടിൽ നടന്ന എമർജൻസി എക്സർസൈസിൻ്റെ വിവിധ ദൃശ്യങ്ങൾ
കണ്ണൂർ എയർപോർട്ടിൽ മോക്ഡ്രിൽ പരിഭ്രാന്തി പരത്തി സുരക്ഷാ പരീക്ഷണം
കണ്ണൂർ എയർപോർട്ടിൽ മോക്ഡ്രിൽ പരിഭ്രാന്തി പരത്തി സുരക്ഷാ പരീക്ഷണം
കണ്ണൂർ എയർപോർട്ടിൽ മോക്ഡ്രിൽ പരിഭ്രാന്തി പരത്തി സുരക്ഷാ പരീക്ഷണം
കണ്ണൂർ എയർപോർട്ടിൽ മോക്ഡ്രിൽ പരിഭ്രാന്തി പരത്തി സുരക്ഷാ പരീക്ഷണം
കണ്ണൂർ എയർപോർട്ടിൽ മോക്ഡ്രിൽ പരിഭ്രാന്തി പരത്തി സുരക്ഷാ പരീക്ഷണം

കണ്ണൂർ വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി എക്‌സർസൈസ്; അടിയന്തര സാഹചര്യം നേരിടാൻ വൻ മുന്നൊരുക്കം

മട്ടന്നൂർ: ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് കണ്ണൂർ വിമാനത്താവളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിപുലമായ ഫുൾ സ്‌കെയിൽ എമർജൻസി എക്‌സർസൈസ് (മോക്ഡ്രിൽ) സംഘടിപ്പിച്ചു. പൂർണ്ണമായും യാഥാർഥ്യമെന്ന് തോന്നിക്കുംവിധം സംഘടിപ്പിച്ച പരീക്ഷണം വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും പ്രദേശവാസികളെയും കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയിലാഴ്ത്തി.

​കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് പറന്നുയരാൻ തയ്യാറെടുത്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വലതുഭാഗത്തെ എഞ്ചിനിൽ തീപ്പിടുത്തമുണ്ടായതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതോടെയാണ് എക്സർസൈസിന് തുടക്കമായത്. എയർ ട്രാഫിക് കൺട്രോൾ സർവീസ് (ATC) ടവറിൽ നിന്നും സന്ദേശം ലഭിച്ചയുടൻ എയർപോർട്ടിലെ ഫയർ സർവീസ് യൂണിറ്റിലെ മൂന്ന് ഫയർ എഞ്ചിനുകൾ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

​തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ സംവിധാനം പ്രവർത്തനക്ഷമമാവുകയും ചെയ്തു. സമീപ ആശുപത്രികളിൽ നിന്നുള്ള ആംബുലൻസുകളും മെഡിക്കൽ ടീമും അഗ്നിശമന സേനയും മിനിറ്റുകൾക്കകം വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി.

​തീ നിയന്ത്രണവിധേയമാക്കുന്നതിനിടയിൽ എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തെത്തിച്ചു. പ പരിക്കേറ്റ 34 പേരെയും (10 പേർക്ക് ഗുരുതരം) മറ്റ് 40 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഒരാൾ മരണപ്പെട്ടതായി ചിത്രീകരിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

​പ്രവർത്തനങ്ങൾക്ക് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇലക്ട്രോണിക് മെസ്സേജിംഗ് സംവിധാനം വഴി എല്ലാ ഏജൻസികളെയും കൃത്യമായി അറിയിക്കാനും ഏകോപിപ്പിക്കാനും കഴിഞ്ഞതായി യോഗം വിലയിരുത്തി. യാത്രക്കാരുടെ ബന്ധുക്കൾക്കായി പ്രത്യേക കേന്ദ്രവും മാധ്യമങ്ങൾക്കായി മീഡിയ സെന്ററും സജ്ജീകരിച്ചിരുന്നു.

​45-ഓളം ഏജൻസികളിൽ നിന്നായി 500-ലധികം പേരാണ് എമർജൻസി എക്സർസൈസിൽ പങ്കാളികളായത്. എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്ന് മാസം നീണ്ട വിപുലമായ ഒരുക്കങ്ങൾക്ക് ശേഷമാണ് മോക്ഡ്രിൽ നടത്തിയത്. രണ്ടു വർഷത്തിലൊരിക്കലാണ് വിമാനത്താവളത്തിൽ ഇത്തരത്തിൽ എമർജൻസി എക്സർസൈസ് സംഘടിപ്പിക്കുന്നത്.

​ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി. ദിനേഷ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി. കെ. അശ്വിനി കുമാർ, എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് തലവൻ വി. പി. പവിത്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.