സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32 ാമത് ജീവസമാധി വാർഷികം ഭക്തിനിർഭരമായി ആചരിച്ചു

തൃശ്ശൂർ ജില്ലയിൽ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32 ാമത് ജീവസമാധി വാർഷികം വിവിധ ആത്മീയ, സാംസ്‌കാരിക പരിപാടികളോടെ ആചരിച്ചു. സന്യാസി പാദപൂജ, അന്നദാനം, അനുഷ്ഠാനങ്ങൾ എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു.

സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32 ാമത് ജീവസമാധി വാർഷികം ഭക്തിനിർഭരമായി ആചരിച്ചു
സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32-ാമത് ജീവസമാധി വാർഷികം വിവിധ ആത്മീയ, സാംസ്‌കാരിക പരിപാടികളോടെ ആചരിച്ചു.
സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32 ാമത് ജീവസമാധി വാർഷികം ഭക്തിനിർഭരമായി ആചരിച്ചു
സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32 ാമത് ജീവസമാധി വാർഷികം ഭക്തിനിർഭരമായി ആചരിച്ചു
സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32 ാമത് ജീവസമാധി വാർഷികം ഭക്തിനിർഭരമായി ആചരിച്ചു

സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32-ാമത് ജീവസമാധി വാർഷികം ഭക്തിനിർഭരമായി ആചരിച്ചു

തൃശ്ശൂർ: സംപൂജ്യ ഗുരുനാഥൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 32-ാമത് ജീവസമാധി വാർഷികം വിവിധ സാംസ്‌കാരിക, ആത്മീയ പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ പരമ്പരകളിലെ സന്യാസിവര്യന്മാരും സാംസ്‌കാരിക പ്രവർത്തകരും ഭാരതീയ സംസ്കാരത്തെ നെഞ്ചിലേറ്റുന്ന വിവിധ മതവിശ്വാസികളും ചടങ്ങുകളിൽ പങ്കെടുത്തു.

​മൂന്ന് ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ആയിരത്തിലധികം ഭക്തർക്ക് അന്നപ്രസാദ വിതരണം നടന്നു. 32 സന്യാസിമാരുടെ പാദപൂജ, അശ്വത്ഥപൂജ, കന്യാപൂജ, മാതൃപൂജ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. ഗണപതി ഹോമം, ഗായത്രീ ഹോമം, ഹംസഗായത്രീ ജപം, വിഷ്ണുസഹസ്രനാമ ജപം, ശ്രീരുദ്രം ചമകം, ഗുരുപാദുക സ്തോത്രം, ശിവപഞ്ചാക്ഷര നക്ഷത്രമാലാ സ്തോത്രം, ലളിതാ സഹസ്രനാമ ജപം, ജ്ഞാനപ്പാന, ഹരിനാമകീർത്തന പാരായണം തുടങ്ങിയ വൈവിധ്യമാർന്ന ആത്മീയ അനുഷ്ഠാനങ്ങളും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

​സൂഫി ഇസ്ലാമിക് ബോർഡ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രിക്കോയ തങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുകയും സാമ്പത്തിക പിന്തുണ നൽകുകയും ചെയ്തു. പൂജനീയ ഗുരുനാഥന്റെ പൂർവ്വാശ്രമ ബന്ധുക്കളുടെ പൂർണ്ണ പിന്തുണയും ഭക്തജനങ്ങളുടെയും സംഘാടകരുടെയും നിസ്വാർത്ഥ സേവനവും പരിപാടിയുടെ വിജയത്തിന് കരുത്തേകി. മഹാമണ്ഡലേശ്വർ ഡോ. എച്ച്.എച്ച്. സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് പരിപാടിയിലേക്ക് തന്റെ ആശംസകളും അനുഗ്രഹങ്ങളും അറിയിച്ചു.

​സാമ്പത്തികമായും ശാരീരികമായും സാങ്കേതികമായും ചടങ്ങിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ സന്മനസ്സുകൾക്കും ഭാരവാഹികൾ ഗുരുപാദങ്ങളിൽ പ്രണമിച്ച് നന്ദി അറിയിച്ചു.