കിടങ്ങൂരിൽ പരിഭ്രാന്തി പരത്തി മയ്യനാട് പാർഥസാരഥി ഇടഞ്ഞു മയക്കുവെടി വെച്ച് തളച്ചു ഒരാൾ കൊല്ലപ്പെട്ടു

അങ്കമാലി കിടങ്ങൂരിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് ലോറി ഡ്രൈവർ മരിച്ചു. രണ്ടാം പാപ്പാന് പരിക്ക്. ആനയെ മയക്കുവെടി വെച്ച് തളച്ചു.

കിടങ്ങൂരിൽ പരിഭ്രാന്തി പരത്തി മയ്യനാട് പാർഥസാരഥി ഇടഞ്ഞു മയക്കുവെടി വെച്ച് തളച്ചു ഒരാൾ കൊല്ലപ്പെട്ടു
അങ്കമാലി കിടങ്ങൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു

​അങ്കമാലിയിൽ ആനയിടഞ്ഞു: വാഹന ഡ്രൈവർക്ക് ദാരുണാന്ത്യം; ആനയെ മയക്കുവെടി വെച്ച് തളച്ചു

​അങ്കമാലി: കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു. ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവറും കൊല്ലം സ്വദേശിയുമായ വിഷ്ണുവാണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെ ആന ചവിട്ടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അദ്ദേഹം അന്തരിച്ചു. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ പ്രദീപിനും പരുക്കേറ്റു. ഇയാളെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

​കൊല്ലം മയ്യനാട് സ്വദേശിയായ 'മയ്യനാട് പാർഥസാരഥി' എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ചതായിരുന്നു ആനയെ. വിശ്രമവേളയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് തളച്ചിരുന്ന സമയത്താണ് ആന അപ്രതീക്ഷിതമായി പ്രകോപിതനായത്.

​ആനയിടഞ്ഞതോടെ പരിസരത്തുണ്ടായിരുന്നവർ ചിതറിയോടി. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ആന തകർത്തു. ജനവാസ മേഖലയായതിനാൽ ആന വീടുകൾക്ക് നേരെ തിരിയുമോ എന്ന ആശങ്ക ഏറെനേരം നിലനിന്നിരുന്നു. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ മയക്കുവെടി വെച്ചു. ഇതിനുപിന്നാലെ ചങ്ങലയും വടവും ഉപയോഗിച്ച് ആനയെ സുരക്ഷിതമായി തളച്ചു. നിലവിൽ ക്ഷേത്രത്തിന് മുൻവശത്തുള്ള മൈതാനത്താണ് ആനയെ തളച്ചിരിക്കുന്നത്