ചലച്ചിത്ര പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു
ചലച്ചിത്ര പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു മലയാള സിനിമയിലെ തിരക്കഥാകൃത്ത് സംവിധായകൻ നടൻ എന്നീ നിലകളിൽ ദശകങ്ങളോളം സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ശ്രീനിവാസൻ
ചലച്ചിത്ര പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ ദശകങ്ങളോളം സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ശ്രീനിവാസൻ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെയോടെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ അസുഖം പെട്ടെന്ന് മൂർച്ഛിച്ചതിനെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളിയുടെ നിത്യജീവിതത്തിലെ വൈരുദ്ധ്യങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും ഹാസ്യത്തിൽ പൊതിഞ്ഞ തനതായ ശൈലിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു. നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം സൃഷ്ടിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. സംസ്കാരം പിന്നീട് നടക്കും.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
