ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവുമായി തപാൽ വകുപ്പ് പ്രത്യേക തപാൽ മുദ്രയും ഗോൾഡ് ഫോയിൽ കവറും പുറത്തിറക്കുന്നു
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനായി തപാൽ വകുപ്പിന്റെ പ്രത്യേക തപാൽ മുദ്രയും സ്വർണഫോയിലിൽ പതിപ്പിച്ച പ്രീമിയം കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10 ന് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രകാശനം നിർവഹിക്കും.
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ചുകൊണ്ട് തപാൽ വകുപ്പ് പ്രത്യേക തപാൽ മുദ്രയും പ്രീമിയം അഞ്ചൽ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10-ന് തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ തപാൽമുദ്രയുടെ ഔദ്യോഗിക പ്രകാശനം നിർവഹിക്കും.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പദ്മനാഭസ്വാമിയുടെ രൂപവും ഉൾപ്പെടുത്തിയതാണ് പുതിയ തപാൽമുദ്ര. ഓഗസ്റ്റ് 10 മുതൽ ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയയ്ക്കുന്ന കത്തുകളിലും പാഴ്സലുകളിലും ഈ പ്രത്യേക മുദ്ര പതിപ്പിക്കുന്നതായിരിക്കും.
ഇതോടെ തപാൽ വകുപ്പിന്റെ സ്ഥിരം തപാൽ മുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം മാറും. മുൻപ് ശബരിമല, ഗുരുവായൂർ, കാസർഗോഡ് മധൂർ സിദ്ധി വിനായക ക്ഷേത്രം എന്നിവയ്ക്കാണ് ഇത്തരത്തിൽ തപാൽമുദ്ര അനുവദിച്ചിട്ടുള്ളത്. കൂടാതെ, ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം മുദ്രയാണിത്.
സ്വർണഫോയിലിൽ പതിപ്പിച്ച പ്രീമിയം കവർ
തപാൽ മുദ്രയ്‌ക്കൊപ്പം ശ്രീ പദ്മനാഭസ്വാമിയുടെ ചിത്രം പതിച്ച പ്രത്യേക തപാൽ കവറും വകുപ്പ് പുറത്തിറക്കും. ക്ഷേത്ര ഗോപുരത്തിന് മുന്നിൽ ഭഗവാന്റെ ചിത്രം സ്വർണഫോയിലിൽ പ്രിന്റ് ചെയ്ത വിശേഷപ്പെട്ട പ്രീമിയം കവറാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 200 രൂപ നിരക്കിൽ 2,000 തപാൽ കവറുകൾ വിൽപ്പനയ്‌ക്കെത്തിക്കാനാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
