സോഷ്യൽ സ്വാമി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നാഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം
ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന പരീക്ഷണാത്മക ചിത്രം സോഷ്യൽ സ്വാമി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നാഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രം ജനകീയ ധനസമാഹരണത്തിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്.
നാഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രമാകുന്ന 'സോഷ്യൽ സ്വാമി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
തിരുവനന്തപുരം: ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന 'സോഷ്യൽ സ്വാമി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. എട്ടാമത് ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പിരിമെന്റൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ചായിരുന്നു പ്രകാശനം. ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഫെസ്റ്റിവൽ വേദിയിലെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിലും പോസ്റ്റർ ശ്രദ്ധ നേടിക്കഴിഞ്ഞു.
ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ചിത്രം നിർമ്മിക്കുന്നത്. സേതു രാജൻ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. നാഗ സൈരന്ധ്രിയെ പ്രമേയമാക്കി ഒരുങ്ങുന്ന ഈ പരീക്ഷണാത്മക ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ താൽപ്പര്യം ജനിപ്പിച്ചിട്ടുണ്ട്.
അണിയറ പ്രവർത്തകർ:
റിഷാക് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൃഷ്ണ ഗോപൻ, ഹരി ഗീതാ സദാശിവൻ, റോബിൻ റോയ് എന്നിവർ ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്:
സൗണ്ട് ഡിസൈനർ: ജാക്സൺ ജോർജ്
ലൈവ് സൗണ്ട്: ശ്യാം ശങ്കർ
പ്രൊജക്ട് ഡിസൈനർ: ഷാജി എ ജോൺ
ഡിസൈൻസ്: ശരൺ മോഹൻ
ഇല്ലസ്ട്രേഷൻസ്: സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്
സബ്ടൈറ്റിൽസ്: ദ വീക്കെൻഡ് അക്കാദമിയ, ഹരി ഗീത സദാശിവൻ
ആർട് ബുക് സിനിമയുടെ ഫെസ്റ്റിവൽ സപ്പോർട്ടോടു കൂടിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്