പൃഥ്വിരാജ് മഞ്ജു വാര്യർ ചിത്രം ഒടിയൻ ദി ഏജ് ഓഫ് ഇല്ല്യൂഷൻ പൂജ കഴിഞ്ഞു സംവിധാനം രാഹുൽ സദാശിവൻ
പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ ചിത്രീകരണം ആരംഭിക്കുന്നു. ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പൃഥ്വിരാജ് - മഞ്ജു വാര്യർ ബിഗ് ബഡ്ജറ്റ് ചിത്രം 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' പൂജ ചടങ്ങുകളോടെ തുടക്കമായി
കൊച്ചി: മലയാള സിനിമയിൽ വലിയ പ്രതീക്ഷകളോടെ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' (ODIYAN: The Age of Illusion) ചിത്രീകരണത്തിന് തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങിൽ സംവിധായകൻ രാഹുൽ സദാശിവൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, നിർമ്മാതാവ് സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ആദ്യ ക്ലാപ്പ് അടിച്ചത്.
ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ആദ്യമായി കൈകോർക്കുന്ന ചിത്രം നിർമ്മിക്കുന്നത് കരൺ ജോഹർ, അദാർ പൂനവാല, അപൂർവ്വ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ്. 'ഭൂതകാലം', 'ഭ്രമയുഗം' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ഒരു മിസ്റ്ററി ഹൊറർ ത്രില്ലറായാണ് അണിയറയിൽ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രധാന ചിത്രീകരണം ഉടൻ ആരംഭിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരീസ് ദേശം