ഗോസ്റ്റ് പാരഡൈസ് ക്വീന്‍സ്‌ലാന്‍ഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം  ​

ഗോസ്റ്റ് പാരഡൈസ്  ക്വീന്‍സ്‌ലാന്‍ഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം   ​
ന്‍ഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം  ​
ഗോസ്റ്റ് പാരഡൈസ്  ക്വീന്‍സ്‌ലാന്‍ഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം   ​

ഗോസ്റ്റ് പാരഡൈസ്ക്വീന്‍സ്‌ലാന്‍ഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം 

​ബ്രിസ്ബെന്‍: പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍ഡിലെ തീയറ്ററുകളിൽ 'ഗോസ്റ്റ് പാരഡൈസ്' എന്ന മലയാള സിനിമ വിജയഗാഥ രചിച്ച് കൂടുതൽ തീയറ്ററുകളിലേക്ക്. ക്വീൻസ്‌ലാന്‍ഡിൽ നിർമ്മിച്ച് പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ എന്ന ഖ്യാതിയും, ഒപ്പം 26 നവാഗതരെ അണിനിരത്തി നിർമിച്ച സിനിമയെന്ന പ്രത്യേകതയും ഗോസ്റ്റ് പാരഡൈസിനെ റിലീസിന് മുൻപേ തന്നെ ശ്രദ്ധേയമാക്കിയിരുന്നു.

​നിറഞ്ഞ സദസ്സിൽ ആദ്യ പ്രദർശനം

​ബ്രിസ്ബെനിലെ ഗാർഡൻ സിറ്റിയിലെ ഇവന്റ് സിനിമാസിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ആദ്യ പ്രദർശനം നടന്നത്. മോശം കാലാവസ്ഥയെ പോലും അവഗണിച്ച് ക്വീൻസ്‌ലാന്‍ഡിലെ ബ്രിസ്ബെൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ സിനിമ കാണാൻ എത്തി. പുതുമുഖങ്ങളെ സ്ക്രീനിൽ കണ്ടതോടെ കൈയ്യടിച്ചും വിസിലടിച്ചും ആവേശത്തോടെയാണ് പ്രേക്ഷകർ ആഹ്ലാദപ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും, ഓരോരുത്തരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. സംവിധായകനും നിർമ്മാതാവുമായ ജോയ് കെ. മാത്യുവും കുടുംബസമേതം ആദ്യ പ്രദർശനം കാണാൻ എത്തിയിരുന്നു.

​കഥയും സംവിധാനവും ജോയ് കെ. മാത്യു

​ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായ ജോയ് കെ. മാത്യു തന്നെയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. നായക കഥാപാത്രമായി വേഷമിട്ടിരിക്കുന്നതും അദ്ദേഹം തന്നെ. ജോയ് കെ. മാത്യുവിൻ്റെ കീഴിൽ ചലച്ചിത്ര പരിശീലനം നേടിയ 26 നവാഗത പ്രതിഭകളാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന മലയാളികളിൽ നിന്ന് സിനിമയോടും കലയോടും താല്പര്യമുള്ളവരെ കണ്ടെത്തിയാണ് ഇവർക്ക് പരിശീലനം നൽകിയത്.

​അപ്രതീക്ഷിതമായി ഒരാളുടെ കടന്നുവരവോടെ ഒരു കുടുംബത്തിൻ്റെ സമാധാനം നഷ്ടപ്പെടുന്നതും, ആ വ്യക്തിയെ ഒഴിവാക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമങ്ങളും, അതേ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായി പ്രേക്ഷകർക്ക് വേറിട്ട അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്.

​കൂടുതൽ കേന്ദ്രങ്ങളിലേക്ക്

​ഹൃദയസ്പർശിയായ സിനിമയെന്ന നിലയിൽ ആദ്യ പ്രദർശനത്തോടെ തന്നെ 'ഗോസ്റ്റ് പാരഡൈസ്' ക്വീൻസ്‌ലാന്‍ഡിലെ മലയാളികളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഡിസംബർ 2-ന് ഗോൾഡ് കോസ്റ്റിലും നിറഞ്ഞ സദസ്സിൽ പ്രദർശനം നടന്നു. വരും ദിവസങ്ങളിൽ ബ്രിസ്‌ബെൻ സിറ്റി, ബണ്ടബർഗ്, സൺഷൈൻ കോസ്റ്റ് തുടങ്ങി വിവിധ തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് കൂടിയായ ജോയ് കെ. മാത്യു അറിയിച്ചു.

​ജോയ് കെ. മാത്യുവിൻ്റെ ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കിയത്. കേരളത്തിലും ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്‍ഡിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ ജോയ് കെ. മാത്യുവിനെ കൂടാതെ മലയാളികളുടെ ഇഷ്ട താരങ്ങളായ കൈലാഷ്, ശിവജി ഗുരുവായൂർ, സോഹൻ സീനുലാൽ, സാജു കൊടിയൻ, മോളി കണ്ണമ്മാലി, പൗളി വൽസൻ, കുളപ്പുള്ളി ലീല എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

​പ്രമുഖർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ്

​ആദ്യ പ്രദർശനത്തോട് അനുബന്ധിച്ച് ഇവന്റ് സിനിമാസിൽ നടന്ന ചടങ്ങിൽ ഹോളിവുഡ് ഫിലിം ഡയറക്ടർ അലൻ, നടി അലന, ക്വീൻസ്‌ലാന്‍ഡിലെ വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികൾ, ഫാദർമാരായ തോമസ് അരീക്കുഴി, എബ്രഹാം നാടുകുന്നേൽ, റോബിൻ ഡാനിയേൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഓഫ് ക്വീൻസ്‌ലാന്‍ഡ് പ്രസിഡൻ്റ് പ്രീതി സുരാജ്, 26 പുതുമുഖങ്ങളുടെ പ്രതിനിധിയും നടനുമായ അഡ്വ. ഷാമോൻ, ഷാജി തേക്കനത്ത് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.