​സിനിമാലോകത്ത് ശ്രദ്ധേയനാകാൻ മുംബൈ മലയാളി കൃഷ്ണനുണ്ണി മേനോൻ

​സിനിമാലോകത്ത് ശ്രദ്ധേയനാകാൻ മുംബൈ മലയാളി കൃഷ്ണനുണ്ണി മേനോൻ തമിഴിലും മലയാളത്തിലും കരുത്തുറ്റ വേഷങ്ങൾ ​

​സിനിമാലോകത്ത് ശ്രദ്ധേയനാകാൻ മുംബൈ മലയാളി കൃഷ്ണനുണ്ണി മേനോൻ
​സിനിമാലോകത്ത് ശ്രദ്ധേയനാകാൻ മുംബൈ മലയാളി കൃഷ്ണനുണ്ണി മേനോൻ
​സിനിമാലോകത്ത് ശ്രദ്ധേയനാകാൻ മുംബൈ മലയാളി കൃഷ്ണനുണ്ണി മേനോൻ

​സിനിമാലോകത്ത് ശ്രദ്ധേയനാകാൻ മുംബൈ മലയാളി കൃഷ്ണനുണ്ണി മേനോൻ; തമിഴിലും മലയാളത്തിലും കരുത്തുറ്റ വേഷങ്ങൾ

​മുംബൈ: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാറിന്റെ പുതിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ ഒരുങ്ങുകയാണ് മുംബൈ മലയാളിയും ബിസിനസ്സുകാരനുമായ കൃഷ്ണനുണ്ണി മേനോൻ. ചന്ദ്രകുമാറിന്റെ 169-ാമത്തെ ചിത്രമായ 'വേലോത്സവം' (മലയാളം), 'പുത്തൻ പുതു നേരം' (തമിഴ്) എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

​കൊല്ലങ്കോട്ടെ പ്രമുഖ ഭൂവുടമയായ രാജ ചന്ദ്ര മന്നാടിയാർ എന്ന കഥാപാത്രത്തിന്റെ അനുജൻ ഉണ്ണികൃഷ്ണമന്നാടിയാർ എന്ന കരുത്തുറ്റ വേഷമാണ് കൃഷ്ണനുണ്ണി മേനോൻ ഈ ചിത്രങ്ങളിൽ കൈകാര്യം ചെയ്യുന്നത്. കോവിഡ് കാലത്ത് ക്ലബ്ബ് ഹൗസിലൂടെ രൂപീകൃതമായ 'ഫേസ് ഗുരു' എന്ന കൂട്ടായ്മയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

​ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളിൽ സീരിയലുകളുടെയും പരസ്യങ്ങളുടെയും നിർമ്മാണ-വിതരണ രംഗത്ത് മുൻപേ സജീവമായ കൃഷ്ണനുണ്ണി മേനോൻ, മുംബൈയിലെ പ്രമുഖ പരസ്യ കമ്പനിയായ സൺ-എൻ-സ്റ്റാറിന്റെ മാനേജിംഗ് ഡയറക്ടറാണ്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ബിസിനസ് തിരക്കുകൾക്കിടയിലും തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചതെന്ന് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ അദ്ദേഹം പറയുന്നു.

​"മലയാളത്തിലും തമിഴിലും ഒരേപോലെ ചർച്ച ചെയ്യപ്പെടാൻ പോകുന്ന സിനിമകളിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. വരുംതലമുറ നേരിടാൻ പോകുന്ന ഒരു വലിയ സാമൂഹിക വിപത്തിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രങ്ങൾ." - കൃഷ്ണനുണ്ണി മേനോൻ

​കൊല്ലങ്കോട് എന്ന മനോഹര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമകൾ ഉടൻ തിയേറ്ററുകളിലെത്തും.