ദുരൂഹതയും ഭയവും നിറച്ച് അരൂപി
ദുരൂഹതയും ഭയവും നിറച്ച് അരൂപി ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ
ദുരൂഹതയും ഭയവും നിറച്ച് 'അരൂപി'; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ
കൊച്ചി: ഹൊറർ സിനിമകളുടെ ആവേശം വീണ്ടും മലയാള സിനിമയിലേക്ക്. ഒരുകൂട്ടം നവാഗതരെ അണിനിരത്തി അഭിലാഷ് വാര്യർ സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിക്കുന്ന ഈ ചിത്രം, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദുരൂഹതയും ഭയവും ജനിപ്പിക്കുന്ന രീതിയിലാണ് അണിയറയിൽ ഒരുങ്ങുന്നത്.
ദേശീയ അവാർഡ് ജേതാവ് എം.ആർ. രാജാകൃഷ്ണൻ, പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ, കിഷൻ മോഹൻ തുടങ്ങിയ പ്രതിഭകൾ സൗണ്ട് ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സംവിധായകൻ അഭിലാഷ് വാര്യർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
പുതുമുഖങ്ങളായ വൈശാഖ് രവി, ബോളിവുഡ് താരം നേഹ ചൗള, സാക്ഷി ബദാല എന്നിവരോടൊപ്പം ജോയ് മാത്യു, സിന്ധു വർമ്മ, കിരൺ രാജ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. അമൻ ഛായാഗ്രഹണവും വി.ടി. വിനീത് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. പി.ആർ.ഒ: വിവേക് വിനയരാജ്, എ.എസ്. ദിനേഷ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
