ആശാ മുരളീധരന്റെ പുന്നപ്രയിലെ സ്മരണകൾ സിനിമയാകുന്നു ഇവിടം ഒരിടം
എഴുത്തുകാരി ആശാ മുരളീധരന്റെ പുന്നപ്രയിലെ സ്മരണകൾ എന്ന ചെറുകഥ ഇവിടം ഒരിടം എന്ന പേരിൽ സിനിമയാകുന്നു.
ആശാ മുരളീധരന്റെ 'പുന്നപ്രയിലെ സ്മരണകൾ' സിനിമയാകുന്നു; 'ഇവിടം ഒരിടം' സംവിധാനം ചെയ്യുന്നത് ദേവൻ കെ. പണിക്കർ
മൂവാറ്റുപുഴ: പ്രശസ്ത എഴുത്തുകാരി ആശാ മുരളീധരന്റെ ചെറുകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. ആശാ മുരളീധരൻ രചിച്ച 'വിൽപ്പനയ്ക്ക് വെച്ച ഹൃദയങ്ങൾ' എന്ന സമാഹാരത്തിലെ 'പുന്നപ്രയിലെ സ്മരണകൾ' എന്ന കഥയാണ് സിനിമയാകുന്നത്. 'ഇവിടം ഒരിടം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേവൻ കെ. പണിക്കരാണ്.
നവചിന്ത കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാഹിത്യ സംഗമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പുസ്തകപ്രകാശനങ്ങളും നടന്നത്. ചടങ്ങിൽ ആശാ മുരളീധരൻ രചിച്ച 'വാത്സല്യപർവ്വം' എന്ന നോവൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ആദ്യപ്രതി ഏറ്റുവാങ്ങി.
രണ്ടാമത്തെ പുസ്തകമായ 'വിൽപ്പനയ്ക്ക് വെച്ച ഹൃദയങ്ങൾ' (ചെറുകഥാ സമാഹാരം) കവിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായ ഡോ. സി. രാവുണ്ണി പ്രകാശനം നിർവഹിച്ചു. ചലച്ചിത്ര താരവും കവിയുമായ എം.സി. തൈക്കാട് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ കവി സിജു വളവി രചിച്ച 'മഞ്ഞ മന്ദാരങ്ങൾ' എന്ന കവിതാസമാഹാരം ഡോ. സി. രാവുണ്ണി പ്രകാശനം ചെയ്യുകയും സംവിധായകൻ ദേവൻ കെ. പണിക്കർ ഏറ്റുവാങ്ങുകയും ചെയ്തു.
ഡോ. സി. രാവുണ്ണി അധ്യക്ഷത വഹിച്ച സാഹിത്യ സംഗമം എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. ചിത്ര സ്വാഗതം ആശംസിച്ചു. മുൻ ഇടുക്കി എം.എൽ.എ മാത്യൂസ് സ്റ്റീഫൻസ്, കായികതാരം വിനീത് പടനായ്ക്കൽ, ചലച്ചിത്ര താരം കാർത്തികേയൻ വലപ്പാട്, അസോസിയേറ്റ് ഡയറക്ടർ അനന്തപത്മനാഭൻ, സുമേഷ്, പ്രതീഷ് എന്നിവരുൾപ്പെടെ സാമൂഹിക-സാംസ്കാരിക-സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂർ’ വിവാദം മേജർ രവിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്
ആശാ മുരളീധരന്റെ പുന്നപ്രയിലെ സ്മരണകൾ സിനിമയാകുന്നു ഇവിടം ഒരിടം
മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങ് 3.25 ലക്ഷം രൂപ നൽകി സിനിമാ ഡ്രൈവർമാർ
സൈഡ് നൽകാത്തതിൽ തർക്കം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ
കാന്തല്ലൂർ ,വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് പുത്തൻ പദ്ധതികളുമായി കൃഷിവകുപ്പ്