സൈഡ് നൽകാത്തതിൽ തർക്കം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ

വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് ലോറി ജീവനക്കാർ പിടിയിൽ

സൈഡ് നൽകാത്തതിൽ തർക്കം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ
ഈരാറ്റുപെട്ട നടക്കൽ വാഞ്ചങ്കൽ ആഷിദ് യൂസഫ് (26), അരുവിത്തറ എടത്തംകുന്നേൽ ഷാഹുൽ സുനീർ 30

വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് ലോറി ജീവനക്കാർ പിടിയിൽ

കുറുപ്പംപടി: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി ഹോണടിച്ചതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ രണ്ട് പേരെ പോലീസ് പിടികൂടി. ഈരാറ്റുപെട്ട നടക്കൽ വാഞ്ചങ്കൽ ആഷിദ് യൂസഫ് (26), അരുവിത്തറ എടത്തംകുന്നേൽ ഷാഹുൽ സുനീർ (30) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിൽ ഇല്ലിത്തോട് സ്വദേശി സ്വീറ്റോ ജോണിക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലായിരുന്നു സംഭവം. തടി കയറ്റിവന്ന ലോറിയിലെ ജീവനക്കാരാണ് പിടിയിലായ പ്രതികൾ.

ലോറിക്ക് പിന്നിലായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വീറ്റോ ജോണി, വാഹനത്തിന് സൈഡ് ലഭിക്കുന്നതിനായി തുടരെത്തുടരെ ഹോണടിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രതികൾ വാക്കത്തി ഉപയോഗിച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം. തോമസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.