രാജ്യസേവനത്തിന്റെ 60 വർഷങ്ങൾ കണ്ണൂർ ഡി.എസ്.സി പി.എ.ഒ വജ്രജൂബിലി ആഘോഷിച്ചു

ഇന്ത്യൻ ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ (ഡി.എസ്.സി) കണ്ണൂർ പേ അക്കൗണ്ട്സ് ഓഫീസ് (പി.എ.ഒ) വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനവും ചെന്നൈ സി.ഡി.എ എം.എസ് ശരവണൻ നിർവഹിച്ചു.

രാജ്യസേവനത്തിന്റെ 60 വർഷങ്ങൾ കണ്ണൂർ ഡി.എസ്.സി പി.എ.ഒ വജ്രജൂബിലി ആഘോഷിച്ചു
കണ്ണൂർ ഡി എസ് സി സെന്റർ പി.എ.ഒ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനവും കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (സി.ഡി.എ) എം.എസ് ശരവണൻ നിർവഹിക്കുന്നു
രാജ്യസേവനത്തിന്റെ 60 വർഷങ്ങൾ കണ്ണൂർ ഡി.എസ്.സി പി.എ.ഒ വജ്രജൂബിലി ആഘോഷിച്ചു

​കണ്ണൂർ പേ അക്കൗണ്ട്സ് ഓഫീസ് വജ്രജൂബിലി ആഘോഷിച്ചു; നവീകരിച്ച ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ: ഇന്ത്യൻ ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ (ഡി.എസ്.സി) കണ്ണൂർ പേ അക്കൗണ്ട്സ് ഓഫീസ് (പി.എ.ഒ) വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവഹിച്ചു. ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (സി.ഡി.എ) എം.എസ്. ശരവണനാണ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

​60 വർഷം വിജയകരമായി പൂർത്തിയാക്കിയതും ഓഫീസ് കോംപ്ലക്സ് ആധുനിക രീതിയിൽ നവീകരിക്കാൻ സാധിച്ചതും കണ്ണൂർ പി.എ.ഒയുടെ ചരിത്രത്തിലെ തിളക്കമുള്ള മുഹൂർത്തമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

​ബർണശ്ശേരി പി.എ.ഒയിലെ 'വിവിധ് മിലൻ' ഹാളിലാണ് പരിപാടികൾ അരങ്ങേറിയത്. ചടങ്ങിൽ കണ്ണൂർ ഡി.എസ്.സി സെന്റർ കമാന്റന്റ് കേണൽ പരംവീർ സിംഗ് നാഗ്ര, അഡീഷണൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സും പി.എ.ഒ ഇൻ-ചാർജുമായ കെ. പുരുഷോത്തമൻ, കന്റോൺമെന്റ് ബോർഡ് സി.ഇ.ഓ ഡോ. പ്രശാന്ത് കുമാർ, ലെഫ്. കേണൽ രാജീവൻ ഇ.പി, അസിസ്റ്റന്റ് സി.ഡി.എ കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

​സേവനകാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച മുൻ പി.എ.ഒ ഓഫീസർമാരായ കെ.പി.വി. നമ്പ്യാർ, കെ.വി.വി. ശർമ്മ, ബി.എൻ. അംരേഷ്, കെ.വി. ശേഷാദ്രി, പി. പ്രേമാനന്ദൻ നായർ, ടി. വിജയൻ, കെ.വി. മുരളീധരൻ, എം. രാമചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.