മൂവാറ്റുപുഴയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയർ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണമുതലുകൾ വാങ്ങിയ ആക്രിക്കട ഉടമയും പിടിയിലായവരിലുണ്ട്.
മൂവാറ്റുപുഴയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയർ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുളവൂർ പേഴക്കാപ്പിള്ളി എസ് വളവ് ഭാഗത്ത് പാലത്തിങ്കൽ പുത്തൻപുരയിൽ വീട്ടിൽ അർഷാദ് (47), മോഷണമുതലുകൾ വാങ്ങിയ മൂവാറ്റുപുഴ വാഴപ്പിള്ളി ഭാഗത്ത് ആക്രിക്കട നടത്തിവരുന്ന മുളവൂർ പുന്നോപടി കൂരിക്കാവ് ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ ഷാനവാസ് (42) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 31-ാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അർഷാദ്. പ്രതികൾ വിറ്റഴിച്ച മോഷണമുതലുകൾ പോലീസ് ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തു.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടകൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ എം.എം. ഉബൈസ്, സി.ആർ. രഞ്ചുമോൾ, പോൾ മാത്യു, വി.സി. സജി, എ.എസ്.ഐ. കെ.എസ്. ഷിനു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജു രാജൻ, കെ.ടി. നിജാസ് എന്നിവരും ഉൾപ്പെട്ടിരുന്നു.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
