​അയൽവാസിയായ ഡോക്ടറെ മർദിച്ച സംഭവം

​അയൽവാസിയായ ഡോക്ടറെ മർദിച്ച സംഭവം നടൻ കൃഷ്ണപ്രസാദിനും സഹോദരനുമെതിരെ കേസ്

​അയൽവാസിയായ ഡോക്ടറെ മർദിച്ച സംഭവം
​അയൽവാസിയായ ഡോക്ടറെ മർദിച്ച സംഭവം: നടൻ കൃഷ്ണപ്രസാദിനും സഹോദരനുമെതിരെ കേസ്

​അയൽവാസിയായ ഡോക്ടറെ മർദിച്ച സംഭവം: നടൻ കൃഷ്ണപ്രസാദിനും സഹോദരനുമെതിരെ കേസ്

​ചങ്ങനാശ്ശേരി: അയൽവാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ കൃഷ്ണപ്രസാദിനും സഹോദരനുമെതിരെ പോലീസ് കേസെടുത്തു. കൃഷ്ണപ്രസാദിന്റെ സഹോദരനും ബിജെപി കൗൺസിലറുമായ കൃഷ്ണകുമാറാണ് കേസിലെ മറ്റൊരു പ്രതി. മർദനമേറ്റ അയൽവാസി ഡോ. ശ്രീകുമാർ നിലവിൽ ചികിത്സയിലാണ്.

​കൃഷ്ണപ്രസാദിന്റെ പറമ്പിലേക്ക് മലിനജലം ഒഴുക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ പരാതിയിൽ ചങ്ങനാശ്ശേരി പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

​എന്നാൽ താൻ ഡോക്ടറെ മർദിച്ചിട്ടില്ലെന്നും അവിടെ നടന്ന നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് കൃഷ്ണപ്രസാദിന്റെ വിശദീകരണം.