കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനിൽ ജില്ലാ മിഷൻ കോർഡിനേറ്റർ, അസിസ്റ്റന്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
കൊച്ചി: കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ മിഷന് കോര്‍ഡിനേറ്ററുടെ 14 ഉം അസിസ്റ്റന്റ് കോര്‍ഡിനേറ്ററുടെ 52 ഉം പ്രതീക്ഷിത ഒഴിവുകളാണുളളത്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ക്കും ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പള സ്കെയില്‍ ഉളളതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
മാതൃവകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്, ട്രിഡ ബില്‍ഡിങ്ങ്, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 31.10.2026.
വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org സന്ദര്‍ശിക്കുക.
*
രാമപുരം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ നിയമനം
സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ
വേമ്പനാട് കായലിൽ നിന്ന് അനധികൃതമായി ശേഖരിച്ച 1,700 കിലോ മല്ലിക്കക്ക പിടികൂടി
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
57 ാമത് IFFI യിലേക്ക് ‘ദര്യ’ കൊച്ചിയിലെ കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം
മൂവാറ്റുപുഴയിലെ നാല് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 13.20 കോടിയുടെ ഭരണാനുമതി 
