ഷാജി വി. നായർ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു
ജില്ലയുടെ പുതിയ കളക്ടറായി ഷാജി വി. നായർ ഐ.എ.എസ്. ചുമതലയേറ്റു. ഇന്ന് രാവിലെ ആലപ്പുഴ ജില്ലാ കളക്ടറേറ്റിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തത്
ഷാജി വി. നായർ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു
ആലപ്പുഴ: ജില്ലയുടെ പുതിയ കളക്ടറായി ഷാജി വി. നായർ ഐ.എ.എസ്. ചുമതലയേറ്റു. ഇന്ന് (മേയ് 25) രാവിലെ 9.50-ഓടെ ആലപ്പുഴ ജില്ലാ കളക്ടറേറ്റിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തത്.
റവന്യൂ വകുപ്പിലെയും മറ്റ് വിവിധ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ ചേര്‍ന്ന് പുതിയ കളക്ടറെ സ്വീകരിച്ചു. ചുമതലയേറ്റ ശേഷം ജില്ലയിലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും വികസന പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. ജനകീയ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനും ജില്ലയുടെ സമഗ്ര പുരോഗതിക്കുമായിരിക്കും തന്റെ മുൻഗണനയെന്ന് ചുമതലയേറ്റ ശേഷം കളക്ടർ പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളിൽ മികച്ച പ്രവർത്തന പരിചയമുള്ള ഷാജി വി. നായരുടെ നേതൃത്വം ആലപ്പുഴയുടെ വികസന കുതിപ്പിന് കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്