ജോബി ജോസഫിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്
യുവതിയെ പീഡിപ്പിച്ച കേസ് ജോബി ജോസഫിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി ശനിയാഴ്ച വാദം പൂർത്തിയായി
യുവതിയെ പീഡിപ്പിച്ച കേസ്: ജോബി ജോസഫിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി ശനിയാഴ്ച; വാദം പൂർത്തിയായി
പത്തനംതിട്ട: യുവതിയെ പീഡിപ്പിക്കുകയും അശാസ്ത്രീയമായി ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫിന്റെ മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. പത്തനംതിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ശനിയാഴ്ച കേസിൽ വിധി പറയും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്താണ് ജോബി.
രാഹുലിന്റെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്ന് ഗർഭഛിദ്രത്തിനുള്ള ഗുളികകൾ എത്തിച്ചുനൽകിയത് ജോബിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ചെയർമാനും ആറന്മുള മെഴുവേലി സ്വദേശിയുമായ ജോബി ജോസഫ്, പത്തനംതിട്ടയിലും അടൂരിലും വസ്ത്രവ്യാപാരശാലകൾ നടത്തിവരികയാണ്.
അതിജീവിത ദുരനുഭവം വിവരിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് ജോബിയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്. യുവതി ഗുളിക കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാഹുൽ വീഡിയോ കോൾ ചെയ്തപ്പോൾ ജോബിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഒരു മെഡിക്കൽ റെപ്രസന്റേറ്റീവിൽ നിന്ന് വാങ്ങിയ മരുന്ന് രാഹുലിന് നൽകുക മാത്രമാണ് ചെയ്തതെന്നും അതിന്റെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ജോബി കോടതിയിൽ വാദിച്ചത്.
2010-11 കാലഘട്ടത്തിൽ കാതോലിക്കേറ്റ് കോളേജിൽ കെഎസ്‌യു ഭാരവാഹികളായിരുന്ന കാലം മുതൽക്കേ രാഹുലും ജോബിയും അടുത്ത സുഹൃത്തുക്കളാണ്. ജോബി ചെയർമാനായിരുന്നപ്പോൾ രാഹുൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ 
