ശബരിമല ഡ്യൂട്ടിക്കിടെ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ശബരിമല ഡ്യൂട്ടിക്കായി പോയ ഫയർഫോഴ്സ് വാഹനം തുലാപ്പള്ളിയിൽ മറിഞ്ഞ് തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥൻ രഞ്ജിത്ത് കുമാർ മരിച്ചു.
തുലാപ്പള്ളിയിൽ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; വൻ ദുരന്തം ഒഴിവായി
പത്തനംതിട്ട: തുലാപ്പള്ളി - ആലപ്പാട് ജംക്‌ഷനിൽ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ (39) ആണ് മരിച്ചത്. ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൽ തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടകരുടെ വാഹനം പൂർണമായും തകർന്നു. കൂടാതെ വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആരുമില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
