ഓട്ടോ ഫെയർ മീറ്റർ സീലിംഗ് ക്യാമ്പ് അങ്കമാലിയിൽ മന്ത്രി റോജി എം. ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
ഓട്ടോറിക്ഷ മീറ്ററുകൾ സീൽ ചെയ്യുന്നതിലെ ദൂരപരിധി സംബന്ധിച്ച തൊഴിലാളികളുടെ പരാതിക്ക് പരിഹാരമായി. അങ്കമാലിയിലെ പ്രത്യേക മീറ്റർ സീലിംഗ് ക്യാമ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.
ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം: ഫെയർ മീറ്റർ സീലിംഗ് ക്യാമ്പ് അങ്കമാലിയിൽ മന്ത്രി റോജി എം. ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
അങ്കമാലി: ഓട്ടോറിക്ഷ ഫെയർ മീറ്ററുകൾ സീൽ ചെയ്യുന്നതിന് ദൂരക്കൂടുതൽ മൂലം ഡ്രൈവർമാർ നേരിട്ടിരുന്ന പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ സംഘടിപ്പിച്ച പ്രത്യേക മീറ്റർ സീലിംഗ് ക്യാമ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവ്വഹിച്ചു.
മുമ്പ് ഓട്ടോ മീറ്ററുകൾ സീൽ ചെയ്യുന്നതിനായി ഡ്രൈവർമാർക്ക് 40 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വന്നിരുന്നു. ഇത് തൊഴിലാളികൾക്ക് വലിയ സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന്, കഴിഞ്ഞ ജൂലൈ 26 മുതലാണ് ഓട്ടോ തൊഴിലാളികളുടെ സൗകര്യാർത്ഥം 15 കിലോമീറ്റർ ചുറ്റളവിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മീറ്റർ സീൽ ചെയ്തു നൽകാൻ സർക്കാർ അനുമതി നൽകിയത്. ഈ തീരുമാനത്തിന്റെ തുടർച്ചയായാണ് അങ്കമാലിയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.
അങ്കമാലിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, വാർഡ് കൗൺസിലർ ടിന്റർ വിപിൻ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, എസ്. ബിമൽ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും മന്ത്രി കെ. മുരളീധരൻ
വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ എല്ലാവരുടെയും മുന്നേറ്റം ഉറപ്പാക്കണം മന്ത്രി എൻ. ഷംസുദ്ദീൻ
72 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി കൽക്കി 2898 എഡി
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലാർക്ക് നിയമനം
ഡോ. സി. അനിൽകുമാർ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു
തമിഴ്നാടുമായി കൈകോർത്ത് സ്റ്റാർബക്സ് ചെന്നൈയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ വരുന്നു 
