ഗോവയിൽ നിന്ന് എത്തിച്ച രാസലഹരിയുമായി മൂവാറ്റുപുഴയിൽ രണ്ടുപേർ അറസ്റ്റിൽ
മൂവാറ്റുപുഴയിൽ 29.020 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്ന് വൻതോതിൽ ലഹരിയെത്തിച്ച് വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിയിലായത്.
ഗോവയിൽ നിന്ന് ലഹരിയെത്തിച്ച് വിൽപ്പന മൂവാറ്റുപുഴയിൽ രാസലഹരിയുമായി രണ്ടുപേർ പിടിയിൽ
മൂവാറ്റുപുഴ: 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി 29.020 ഗ്രാം രാസലഹരിയുമായി (MDMA) രണ്ടു യുവാക്കൾ മൂവാറ്റുപുഴയിൽ പിടിയിലായി. വളയൻചിറങ്ങര പുത്തൂരൻ കവല ഭാഗത്ത് കളത്തിപറമ്പിൽ വീട്ടിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നു വീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൃക്കളത്തൂർ സൊസൈറ്റിപടി ഭാഗത്ത് വച്ചാണ് എംഡിഎംഎയുമായി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ. ആർ. മനോജിന്റെ നേതൃത്വത്തിൽ പ്രതികൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
ഗോവയിൽ നിന്ന് വലിയ അളവിൽ രാസലഹരി കേരളത്തിലെത്തിച്ച് ചെറുകിട വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു. മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം. എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ എസ്.എച്ച്.ഒ സുബിൻ ബിജു, എസ്.ഐ ബി. റോഷ്നി, എ.എസ്.ഐമാരായ പി. എസ്. സലിം, എം. അനീഷ്, കെ. എ. അനസ്, സീനിയർ സി.പി.ഒമാരായ വർഗീസ് റ്റി. വേണാട്ട്, ഗിരീഷ്, സി.പി.ഒമാരായ ഇർഫാൻ ഹബീബ്, സിജാസ്, ശ്രീജു, എം. കെ. ഷിയാസ്, ദയേഷ്, ബഷീറ എന്നിവർ പങ്കെടുത്തു
പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ
ഗോവയിൽ നിന്ന് എത്തിച്ച രാസലഹരിയുമായി മൂവാറ്റുപുഴയിൽ രണ്ടുപേർ അറസ്റ്റിൽ
അനൂപ് സത്യൻ മോഹൻലാൽ ചിത്രം L368 തൊടുപുഴ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തു
നെല്ലിക്കുഴിയിൽ യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ച കേസ് രണ്ട് പേർ അറസ്റ്റിൽ
മാലിന്യം തുറന്ന ഓടയിലേക്ക് നെടുങ്കണ്ടത്ത് കെട്ടിട ഉടമയ്ക്കെതിരെ 50,000 രൂപ പിഴ