​സേവ് ബോക്‌സ് തട്ടിപ്പ്

​സേവ് ബോക്‌സ് തട്ടിപ്പ് ജയസൂര്യയുടെ അക്കൗണ്ടിലേക്ക് എത്തിയത് ഒരുകോടി രൂപ

​സേവ് ബോക്‌സ് തട്ടിപ്പ്
​സേവ് ബോക്‌സ് തട്ടിപ്പ് നടൻ ജയസൂര്യയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

​സേവ് ബോക്‌സ് തട്ടിപ്പ്: ജയസൂര്യയുടെ അക്കൗണ്ടിലേക്ക് എത്തിയത് ഒരുകോടി രൂപ; നടനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

​കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യുന്നു. കേസിൽ നിർണ്ണായകമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന്  ഇ.ഡി ഇനിയും ചോദ്യം ചെയ്യും 

​ആപ്പ് സ്ഥാപകൻ സാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്നും ജയസൂര്യയുടെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ കൈമാറിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ബ്രാൻഡ് അംബാസഡറായതിന്റെ പ്രതിഫലമായാണ് ഈ തുക ലഭിച്ചതെന്നാണ് പ്രാഥമിക വിവരമെങ്കിലും, തട്ടിപ്പിലൂടെ സമാഹരിച്ച പണമാണോ ഇതെന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും ജയസൂര്യയായിരുന്നു.

​നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളിലെ വൈരുദ്ധ്യവും പുതിയ സാമ്പത്തിക വിവരങ്ങളും മുൻനിർത്തിയാണ് വീണ്ടും വിളിപ്പിക്കുന്നത്. ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വിയ്യൂർ സ്വദേശി സാദിഖ് റഹീമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.