റമദാൻ വ്രതാരംഭം വ്യാഴാഴ്ച സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമായില്ല
കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ. സംസ്ഥാനത്ത് വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച നോമ്പ് ആരംഭിക്കാൻ മതപണ്ഡിതർ തീരുമാനമെടുത്തത്
തിരുവനന്തപുരം: കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ. സംസ്ഥാനത്ത് വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച നോമ്പ് ആരംഭിക്കാൻ മതപണ്ഡിതർ തീരുമാനമെടുത്തത്.
മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അറിയിച്ചു. കോഴിക്കോട് മുഖ്യ ഖാസിമാരും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച വ്രതാരംഭം ആയിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ വിശ്വാസികൾ നാളെ (ബുധൻ) അവസാനത്തെ ശഅബാൻ നോമ്പ് പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കും. പള്ളികളിൽ ഇന്ന് രാത്രി തറാവീഹ് നമസ്കാരം ഉണ്ടാകില്ല. നാളെ രാത്രി മുതലായിരിക്കും തറാവീഹ് നമസ്കാരങ്ങൾക്ക് തുടക്കമാകുക
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
