കുപ്രസിദ്ധ കുറ്റവാളി മനാഫിനെ കാപ്പ ചുമത്തി നാടുകടത്തി
കുപ്രസിദ്ധ കുറ്റവാളി മനാഫിനെ കാപ്പ ചുമത്തി നാടുകടത്തി കൊലപാതകശ്രമം കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്
കുപ്രസിദ്ധ കുറ്റവാളി മനാഫിനെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: കൊലപാതകശ്രമം, കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലുവ കീഴ്മാട് ചാലക്കൽ സ്വദേശി മനാഫിനെ (37) കാപ്പ ചുമത്തി നാടുകടത്തി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോയാണ് ഉത്തരവിട്ടത്. ഒരു വർഷത്തേക്കാണ് നാടുകടത്തൽ.
കഴിഞ്ഞ ആഗസ്റ്റിൽ മാറമ്പിള്ളിയിൽ വീടിന് മുന്നിൽ വഴിതടസ്സമുണ്ടാക്കി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. ഈ പരാതിയിൽ അന്വേഷണത്തിനായി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ മനാഫ്, സ്റ്റേഷനുള്ളിൽ വെച്ച് പരാതിക്കാരിയെയും ഭർത്താവിനെയും വീണ്ടും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ മനാഫ് ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് പുതിയ കേസുകൾ ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായതോടെയാണ് ഇയാൾക്കെതിരെ കാപ്പ (KAAPA) ചുമത്താൻ അധികൃതർ തീരുമാനിച്ചത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗുണ്ടകൾക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
