പാറ്റകൾ ഞങ്ങളാണ് ജനങ്ങളാണ് അധികാരം അവരാണ് ശക്തി അപ്പാനി ശരത്

നടൻ അപ്പാനി ശരത് പങ്കുവെച്ച പുതിയ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഫാസിസത്തിനെതിരെയും ഭരണകൂടങ്ങളുടെ ഏകാധിപത്യ പ്രവണതകൾക്കുമെതിരെ രൂക്ഷമായ വിമർശനമാണ് താരം ഉന്നയിച്ചിരിക്കുന്നത്.

പാറ്റകൾ ഞങ്ങളാണ് ജനങ്ങളാണ് അധികാരം അവരാണ് ശക്തി അപ്പാനി ശരത്
ഫാസിസത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അപ്പാനി ശരത്;

ഫാസിസത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അപ്പാനി ശരത് "ജനങ്ങളാണ് ശക്തി, ഓർക്കുക

അങ്കമാലി :നടൻ അപ്പാനി ശരത് സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ ശക്തമായി തുറന്നുപറയാറുള്ള വ്യക്തിയാണ്. ഇത്തവണ ഫാസിസത്തെയും ജനവിരുദ്ധ ഭരണകൂടങ്ങളെയും വിമർശിച്ചുകൊണ്ട് അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.

​ഫാസിസം എന്നാൽ തീവ്രദേശീയതയും കടുത്ത ഏകാധിപത്യവും എതിർപ്പുകളെ അടിച്ചമർത്തലുമാണെന്ന് കുറിപ്പിൽ അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ചരിത്രത്തിൽ ജനാധിപത്യത്തിലൂടെയും അട്ടിമറികളിലൂടെയും അധികാരത്തിൽ ഏറിയ പല ഭരണകൂടങ്ങളും പിന്നീട് ഫാസിസ്റ്റുകളായി മാറിയിട്ടുണ്ടെന്നും, എന്നാൽ സ്വന്തം ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ദാരുണമായി പരാജയപ്പെട്ട ചരിത്രമാണ് അവയ്ക്കുള്ളതെന്നും അപ്പാനി ശരത് വ്യക്തമാക്കുന്നു.

​ജനങ്ങളാണ് അധികാരമെന്നും അവരാണ് യഥാർത്ഥ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കേണ്ട ഒരു ഉപകരണം മാത്രമാണ് അധികാരം. എന്നാൽ ഇന്ന് അത് എതിർസ്വരങ്ങളെ അടിച്ചമർത്താനുള്ള അധികാരദണ്ഡായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

​ഒരു സാധാരണ അച്ഛന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളെയും പരീക്ഷാ റദ്ദാക്കലുകളെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. സാധാരണക്കാരായ രക്ഷിതാക്കളുടെ വിയർപ്പും കണ്ണീരുമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്നിലുള്ളത്. അതിനെ നിസ്സാരവൽക്കരിക്കുന്ന സമീപനത്തിനെതിരെ പ്രതികരിക്കുന്നവരുടെ നേരെ ആക്രമണം അഴിച്ചുവിടുന്നതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു.

​"സൂക്ഷിക്കുക. ഡൽഹിയിലെ തണുപ്പിൽ ചൂടുതരുന്ന സ്വെറ്ററും കമ്പിളിയും നിങ്ങൾ തല്ലിക്കൊല്ലാൻ ഒരുമ്പെടുന്ന ഈ പാറ്റകൾ കൊത്തിക്കീറും... കാരണം പാറ്റകൾ ഞങ്ങളാണ്. ജനങ്ങളാണ് അധികാരം. അവരാണ് ശക്തി" - ഇത്രയും ശക്തമായ വാക്കുകളോടെയാണ് അപ്പാനി ശരത് തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.