സർക്കാർ സ്ഥാപനത്തിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്
എറണാകുളം ജില്ലയിലെ പറവൂർ താലൂക്ക് സർക്കാർ സ്ഥാപനത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടക്കുന്നു. യോഗ്യതയും അവസാന തീയതിയും അറിയാം.
പറവൂർ താലൂക്ക് സർക്കാർ സ്ഥാപനത്തിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്: ഉടൻ അപേക്ഷിക്കുക
എറണാകുളം: എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് ടെക്നിഷ്യന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഈ അവസരം പ്രയോജനപ്പെടുത്താം.
ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നിഷ്യൻ (DMLT) അല്ലെങ്കിൽ ബി.എസ്‌സി മെഡിക്കൽ ലാബ് ടെക്നിഷ്യൻ യോഗ്യതയുള്ളവർക്കാണ് അവസരം. ഉദ്യോഗാർഥികൾ നിർബന്ധമായും പറവൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്നവരായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,000 രൂപ ശമ്പളം ലഭിക്കും. ഉദ്യോഗാർഥികളുടെ പ്രായപരിധി 18 വയനും 50 വയനുമിടയിലായിരിക്കണം.
താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 27-നകം നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0484 2440066.