​ബഡ്‌സ് സ്‌കൂൾ ജീവനക്കാർക്ക് ഇൻഷുറൻസ് 50 സ്കൂളുകൾ മാതൃകാ സ്കൂളുകളാക്കും മന്ത്രി കെ.എം.ഷാജി

സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂൾ ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുമെന്നും 50 സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. മലപ്പുറത്ത് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

​മാതൃക ബഡ്‌സ് സ്‌കൂളുകളും ഇൻഷുറൻസ് പദ്ധതിയും; ഭിന്നശേഷി മേഖലയിൽ വൻ പദ്ധതികളുമായി സർക്കാർ

മലപ്പുറം: സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂൾ ജീവനക്കാർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും 50 ബഡ്‌സ് സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ള മാതൃകാ സ്‌കൂളുകളാക്കി മാറ്റുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. വേങ്ങര എ.ആർ.നഗർ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിൽ നടന്ന ബഡ്‌സ് സ്‌കൂൾ, ബഡ്‌സ് റിഹാബിലിറ്റേഷൻ എന്നിവയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികൾക്ക് താമസിച്ച് പഠിക്കാനും പരിപാലിക്കാനുമുള്ള വിപുലമായ പദ്ധതികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. നിലവിലുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഓഡിറ്റ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിൽ കുടുംബശ്രീയുടെ പങ്ക് വലുതാണെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി, സ്ത്രീകളെ സാമ്പത്തികമായി മുൻനിരയിലേക്ക് നയിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഉറപ്പുനൽകി. ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്ന അമ്മമാരാണ് യഥാർത്ഥ ഹീറോകളെന്നും, അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നിലവിൽ സംസ്ഥാനത്ത് 187 ബഡ്‌സ് സ്‌കൂളുകളും 218 ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ആകെ 13,895 പരിശീലനാർത്ഥികളാണ് ഈ സ്ഥാപനങ്ങളിലുള്ളത്. ഭിന്നശേഷിക്കാർക്കായി പകൽസമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, വിവിധ തെറാപ്പികൾ, പുനരധിവാസം, നൈപുണ്യ വികസന പരിശീലനം എന്നിവയെല്ലാം ഈ കേന്ദ്രങ്ങൾ വഴി നൽകിവരുന്നു.

​സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്ര നടന്നു. സ്പെഷ്യൽ ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനായി തിളങ്ങിയ ഊർങ്ങാട്ടിരി സ്വദേശി ഫാസിൽ ഉൾപ്പെടെയുള്ള പ്രതിഭകളെ ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

​മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സെലിബ്രിറ്റി സൽമാൻ കുറ്റിക്കോട് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററായ ബി. സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.അസ്ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.