പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 10 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി.

പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അസം നൗഗാവ് സ്വദേശികളായ സാധിഖുല്‍ ഇസ്ലാം (23), ഹസത്ത് അലി (22) എന്നിവരാണ് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: ലഹരിമരുന്ന് വേട്ടയ്ക്കായി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' (Operation Thoofan) ഭാഗമായി പെരുമ്പാവൂരിൽ വൻ ഹെറോയിൻ ശേഖരം പിടികൂടി. സംഭവത്തിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അസം നൗഗാവ് സ്വദേശികളായ സാധിഖുല്‍ ഇസ്ലാം (23), ഹസത്ത് അലി (22) എന്നിവരാണ് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

​വിൽപ്പനയ്ക്കായി സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് മൗലൂദ് പുര ഭാഗത്ത് വച്ച് അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കുറച്ചുനാളുകളായി ഇരുവരും പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

​ചെറിയ ബോട്ടിലുകളിലാക്കിയാണ് പ്രതികൾ ഹെറോയിൻ വില്പന നടത്തിയിരുന്നത്. ഒരു ബോട്ടിലിന് 1500 രൂപ നിരക്കിലായിരുന്നു കച്ചവടം. പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു ഇവർ പ്രധാനമായും ലഹരി വിൽപ്പന നടത്തിവന്നിരുന്നത്.

​പെരുമ്പാവൂർ ഡിവൈഎസ്പി ബാബുകുട്ടൻ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, പെരുമ്പാവൂർ സി.ഐ ജി.പി. മനുരാജ്, എസ്.എച്ച്.ഒ അക്ഷയ് കുമാർ, എസ്.ഐ സജൽ എസ്. ദീൻ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയ്, ഇ.പി. നോബിൾ, ബിനീഷ് ചന്ദ്രൻ, എം.ബി. ജയന്തി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.