രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുലിന് കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം; ആദ്യ കേസിൽ വിധി ഇന്ന്
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുലിന് കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ ഉന്നയിച്ച തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റിവച്ചിരുന്നു. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി കണക്കിലെടുത്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് അതിജീവിത സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ 
