കാട്ടാളൻ
മഴുവും കൊലവിളിയുമായി ആന്റണി വർഗീസ്കാട്ടാളൻ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മഴുവും കൊലവിളിയുമായി ആന്റണി വർഗീസ്; 'കാട്ടാളൻ' സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: ആർ.ഡി.എക്സ്, മാർക്കോ എന്നീ ചിത്രങ്ങൾക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'കാട്ടാളൻ്റെ' സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി നിൽക്കുന്ന ആന്റണി വർഗീസ് പെപ്പെയുടെ കരുത്തുറ്റ ലുക്കാണ് പോസ്റ്ററിലുള്ളത്. പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് 15-ന് തിയേറ്ററുകളിലെത്തും.
കോരിച്ചൊരിയുന്ന മഴയിൽ പ്രതികാര ദാഹിയായ ഒരു വേട്ടക്കാരന്റെ ഭാവത്തിലാണ് പെപ്പെ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കാടിനോടും മൃഗങ്ങളോടും സാഹസികമായി മല്ലിടുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഇൻഡ്യക്കകത്തും പുറത്തുമായി വൻ കാൻവാസിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്കയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
ജഗദീഷ്, സിദ്ദിഖ്, കബീർ ദുഹാൻ സിംഗ്, ആൻസൺ പോൾ തുടങ്ങിയ വലിയ താരനിരയ്ക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ പ്രണവ് രാജ്, കോൾമീവെനം, ഹിപ്സ്റ്റർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'കാന്താര' ഫെയിം അജനീഷ് ലോക്നാഥാണ് സംഗീതം. ഉണ്ണി ആർ. സംഭാഷണം നിർവഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് രണദേവാണ്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
