ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റ് നടന്നു സെപ്റ്റംബർ 3 ന് ആഗോള റിലീസ്
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫിലിം ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റ് കാക്കനാട് കിൻഫ്രയിൽ നടന്നു. ചിത്രം സെപ്റ്റംബർ 3 ന് പാൻ ഇന്ത്യൻ തലത്തിൽ തിയേറ്ററുകളിലെത്തും.
ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ചിത്രം ‘ഐ ആം ഗെയിം’; ആവേശമായി പ്രീ-റിലീസ് ഇവന്റ്, ചിത്രം സെപ്റ്റംബർ 3-ന് റിലീസ് ചെയ്യും
കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ചിത്രം 'ഐ ആം ഗെയിം' പ്രീ-റിലീസ്/മ്യൂസിക് ലോഞ്ച് ഇവന്റ് വൻ ആഘോഷങ്ങളോടെ നടന്നു. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പതിനായിരക്കണക്കിന് കാണികളാണ് പങ്കെടുത്തത്. ബുക്ക് മൈ ഷോ വഴിയുള്ള സൗജന്യ പാസുകളിലൂടെയായിരുന്നു പ്രവേശനം.
വേടൻ, അർമാൻ മാലിക്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുടെ സംഗീത പ്രകടനങ്ങൾ ചടങ്ങിന് ആവേശം കൂട്ടി. ചിത്രത്തിൽ ദുൽഖർ സൽമാൻ തന്നെ ആലപിച്ച് ഹിറ്റായ "ലൂസർ" എന്ന ഗാനം അദ്ദേഹം വേദിയിൽ ലൈവായി അവതരിപ്പിച്ചു. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദുൽഖർ സൽമാന്റെ നാൽപ്പതാം ചിത്രമായി എത്തുന്ന 'ഐ ആം ഗെയിം' സെപ്റ്റംബർ 3-ന് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ആർ.ഡി.എക്സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്.
അന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ രംഗങ്ങളും കൈകാര്യം ചെയ്യുന്നു.
അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലനത്തിന് സമാപനം
സ്കൂൾ കൗൺസിലർമാർക്ക് ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം
വെറ്ററിനറി മൊബൈൽ യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം
തിയേറ്ററുകൾ ഇളക്കിമറിക്കാൻ ജയിലർ 2 ഇന്ന് തിയേറ്ററുകളിലേക്ക്
ഇടുക്കിയിൽ ഇന്ന് ശക്തമായ മഴ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രതാ നിർദേശം
സിറ്റി ലൈറ്റ് ടീവി ഷോർട്ട്ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു തൊണ്ടി മികച്ച ചിത്രം 
