പാലക്കാട് ഇളക്കിമറിച്ച് യുഡിഎഫ് റോഡ് ഷോ സ്ഥാനാർത്ഥിക്കൊപ്പം ആവേശമായി രമേശ് പിഷാരടിയും
ആവേശകരമായ പ്രചാരണ പരിപാടികളുമായി പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫ് മുന്നേറുന്നു.
പാലക്കാട് ആവേശക്കടലായി യുഡിഎഫ് റോഡ് ഷോ; ഷാഫി പറമ്പിലിനൊപ്പം രമേശ് പിഷാരടിയും
പാലക്കാട്: ആവേശകരമായ പ്രചാരണ പരിപാടികളുമായി പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫ് മുന്നേറുന്നു. റോഡ് ഷേ ായിൽ രമേശ് പിഷാരടി പ്രവർത്തകർക്കും വോട്ടർമാർക്കും ആവേശമായി.
നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ ആണ്സ്ഥാനാർത്ഥി വോട്ടർമാരെ അഭിവാദ്യം ചെയ്ത്, രമേശ് പിഷാരടിയെ കാണാൻ വഴിയോരങ്ങളിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പങ്കാളിത്തം റോഡ് ഷോയെ ശ്രദ്ധേയമാക്കി.
പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ റോഡ് ഷോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. ചലച്ചിത്ര രംഗത്തെ പ്രമുഖർ കൂടി പ്രചാരണത്തിന് എത്തിയതോടെ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. യുഡിവൈഎഫ് (UDYF) പ്രവർത്തകർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

