വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തിന് വിലക്ക്
കോഴിക്കോട് ജില്ലയിലെ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് 3 മുതൽ 5 വരെ കൂട്ടംചേരലിനും വിജയാഘോഷങ്ങൾക്കും വിലക്കുണ്ടാകും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തിന് വിലക്ക്; കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ സമാധാനപരമായി നടത്തുന്നതിനായി ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്സ്, മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 163-ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് ഉത്തരവിട്ടത്.
മെയ് 3-ന് വൈകുന്നേരം 6 മണി മുതൽ മെയ് 5-ന് രാവിലെ 9 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പരിധിയിൽ നാലോ അതിലധികമോ ആളുകൾ കൂട്ടംകൂടാനോ വിജയാഘോഷ പ്രകടനങ്ങൾ നടത്താനോ പാടില്ല. എന്നാൽ വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഈ നിയന്ത്രണം ബാധകമല്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
