കൊച്ചിയിൽ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലും വിവിധ സ്റ്റേഷനുകളിലായി 42 ക്രിമിനൽ കേസുകളിലും പ്രതിയായ വൈക്കം സ്വദേശി അഖിലിനെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചിയിൽ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
42 കേസുകളിൽ പ്രതിയും കാപ്പ കേസ് പ്രതിയുമായ അഖിൽ വരാപ്പുഴ പോലീസിന്റെ പിടിയിൽ

​പോലീസിനെ ആക്രമിച്ച കേസിൽ 42 കേസുകളിലെ പ്രതി പിടിയിൽ

കൊച്ചി: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 42-ഓളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പോലീസിന്റെ പിടിയിലായി. വൈക്കം തലയാഴം ലക്ഷംവീട് ഉന്നതിയിൽ ഒണിശ്ശേരിയിൽ വീട്ടിൽ അഖിൽ (ലങ്കോ, 32) ആണ് വരാപ്പുഴ പോലീസിന്റെ പിടിയിലായത്.

​തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കൺവിക്ഷൻ വാറൻറുമായി ബന്ധപ്പെട്ട്, വരാപ്പുഴ കോതാട് വച്ച് ഇയാളെ പിടികൂടാൻ ശ്രമിച്ച കൊച്ചി സിറ്റി പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഇയാൾക്കെതിരെ കാപ്പ (KAAPA) ചുമത്തിയിരുന്നു. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ ഹൈവേ റോബറി ഉൾപ്പെടെയുള്ള നിരവധി പുതിയ കേസുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

​വരാപ്പുഴ പോലീസ് ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്.ഐ. എം.എ. ബിജു, എ.എസ്.ഐ. ജനീഷ്, സീനിയർ സി.പി.ഒ. ജിതിൻ, സി.പി.ഒ. ജോബി ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.