അങ്കമാലിയിൽ 3.2 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ
അങ്കമാലിയിൽ 3.2 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ ലഹരിക്കടത്ത് ഫേസ് ക്രീം കുപ്പിയിലൊളിപ്പിച്ചാണ്
അങ്കമാലിയിൽ 3.2 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്ത് ഫേസ് ക്രീം കുപ്പിയിലൊളിപ്പിച്ച്
അങ്കമാലി: ബംഗലൂരുവിൽ നിന്ന് കേരളത്തിലേക്ക് ബസ് മാർഗ്ഗം കടത്തുകയായിരുന്ന 3.2 ഗ്രാം മാരക രാസലഹരിയുമായി (MDMA) യുവാവ് പിടിയിലായി. പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിൽ (30) ആണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും അങ്കമാലി പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. ബംഗലൂരുവിൽ നിന്ന് എത്തിയ ബസിൽ വന്നിറങ്ങിയ അഖിലിനെ പോലീസ് സംഘം തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. അതീവ ജാഗ്രതയോടെ ഫേസ് ക്രീം കുപ്പിയിലെ ലോഷനുള്ളിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.
ഡി.വൈ.എസ്.പി മാരായ ജെ. ഉമേഷ് കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഈ ലഹരിക്കടത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

