ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്
ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക് മലയാള സിനിമയിലെ പരമോന്നത ബഹുമതി
ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്; മലയാള സിനിമയിലെ പരമോന്നത ബഹുമതി
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം പ്രശസ്ത നടി ശാരദയ്ക്ക്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര വിവരം അറിയിച്ചത്.
2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ശ്രീകുമാരൻ തമ്പി (ചെയർപേഴ്‌സൺ), നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത്, സി. അജോയ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഈ ബഹുമതി നേടുന്ന 32-ാമത്തെ വ്യക്തിയാണ് ശാരദ.
അസാധാരണ പ്രതിഭ
മലയാള സിനിമയ്ക്ക് രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിത്തന്ന ശാരദയുടെ അഭിനയ മികവിനെ ജൂറി പ്രത്യേകം പ്രശംസിച്ചു. 1968-ൽ 'തുലാഭാരം', 1972-ൽ 'സ്വയംവരം' എന്നീ ചിത്രങ്ങളിലൂടെയാണ് അവർ മലയാളത്തിലേക്ക് ദേശീയ അംഗീകാരം എത്തിച്ചത്. 1977-ൽ 'നിമജ്ജനം' എന്ന തെലുങ്ക് ചിത്രത്തിലൂടെ മൂന്നാം തവണയും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.
1965-ൽ 'ഇണപ്രാവുകൾ' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ശാരദ, 'മുറപ്പെണ്ണ്', 'ഇരുട്ടിന്റെ ആത്മാവ്', 'യക്ഷി', 'അടിമകൾ', 'രാപ്പകൽ' തുടങ്ങി 125-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിൽ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള നടി കൂടിയാണ് ശാരദ.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
