മലബാറിലെ ആ യഥാർത്ഥ സംഭവം സിനിമയാകുന്നു എം. പത്മകുമാർ റോഷൻ മാത്യു ചിത്രം ഉയിർ ഫസ്റ്റ് ലുക്ക് പുറത്ത്

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. റോഷൻ മാത്യു കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇമോഷണൽ ക്രൈം ത്രില്ലറാണ്

മലബാറിലെ ആ യഥാർത്ഥ സംഭവം സിനിമയാകുന്നു എം. പത്മകുമാർ റോഷൻ മാത്യു ചിത്രം ഉയിർ ഫസ്റ്റ് ലുക്ക് പുറത്ത്
'ഉയിർ': എം. പത്മകുമാർ - റോഷൻ മാത്യു ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
മലബാറിലെ ആ യഥാർത്ഥ സംഭവം സിനിമയാകുന്നു എം. പത്മകുമാർ റോഷൻ മാത്യു ചിത്രം ഉയിർ ഫസ്റ്റ് ലുക്ക് പുറത്ത്
മലബാറിലെ ആ യഥാർത്ഥ സംഭവം സിനിമയാകുന്നു എം. പത്മകുമാർ റോഷൻ മാത്യു ചിത്രം ഉയിർ ഫസ്റ്റ് ലുക്ക് പുറത്ത്

​കൊച്ചി: പ്രമുഖ സംവിധായകൻ എം. പത്മകുമാറിന്റെ പുതിയ ചിത്രത്തിന് ‘ഉയിർ’ എന്ന് നാമകരണം ചെയ്തു. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏപ്രിൽ 26 ഞായറാഴ്ച പുറത്തിറക്കി. യുവനടൻ റോഷൻ മാത്യുവിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇമോഷണൽ ക്രൈം ത്രില്ലറാണ്.

​വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വലിയൊരു ക്ലോസപ്പ് ലുക്കിലുള്ള റോഷൻ മാത്യുവിനൊപ്പം ബൈജു സന്തോഷ്, ശ്രുതി മേനോൻ എന്നിവരെയും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാം. പശ്ചാത്തലത്തിൽ റോഡിലൂടെ പാഞ്ഞുവരുന്ന ബൈക്കുകൾ പ്രേക്ഷകരിൽ വലിയ ആകാംക്ഷയും ദുരൂഹതയും ജനിപ്പിക്കുന്നുണ്ട്. നവമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

​വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. ഇൻസ്പെക്ടർ അൻഷാദിന്റെ മൂലകഥയ്ക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രുതി മേനോൻ നായികയാകുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം ശ്രദ്ധേയരായ നിരവധി തെന്നിന്ത്യൻ - ബോളിവുഡ് താരങ്ങളും അണിനിരക്കുന്നു. ഹരീഷ്, വിനോദ് സാഗർ, സെയ്യാമി ഖേർ, മഹേഷ് ഷെട്ടി, മാസ്റ്റർ ആര്യൻ എസ് പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

​മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരുടേതാണ് വരികൾ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാമും നിർവ്വഹിക്കുന്നു. കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഉയിർ’, വൗ സിനിമാസ് തിയേറ്ററുകളിൽ എത്തിക്കും.