അളവ്, തൂക്കം, വില കൃത്രിമം കാട്ടിയാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്തെ തിയേറ്ററുകളിലും പൊതുവിപണിയിലും അളവ്, തൂക്കം, വില എന്നിവയിൽ വ്യത്യാസം വരുത്തി വില്പന നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

അളവ്, തൂക്കം, വില കൃത്രിമം കാട്ടിയാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്
കേരള സർക്കാർ ലീഗൽ മെട്രോളജി വകുപ്പ് പിറവം നഗരസഭ ഓട്ടോറിക്ഷ ഫെയർ മീറ്റർ വേരിഫിക്കേഷൻ ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനവും ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു.
അളവ്, തൂക്കം, വില കൃത്രിമം കാട്ടിയാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്
അളവ്, തൂക്കം, വില കൃത്രിമം കാട്ടിയാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്

​അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചാൽ കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

പിറവം: സംസ്ഥാനത്തെ തിയേറ്ററുകളിലും പൊതു വിപണിയിലും ഉത്പന്നങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധനാ ക്യാമ്പിൽ തത്സമയ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ പിറവം നഗരസഭാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബർ 8-നകം സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളും പൂർത്തിയാക്കും. കൃത്യമായ ഇടവേളകളിൽ ഇത്തരത്തിലുള്ള പരിശോധനകൾ വരും ദിവസങ്ങളിലും മുൻപോട്ടു കൊണ്ടുപോകുമെന്നും എല്ലാ പഞ്ചായത്തുകളിലും പദ്ധതി വിജയകരമായി പൂർത്തിയായി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും മന്ത്രി തത്സമയം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

​പിറവം മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. പിറവം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, എറണാകുളം ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ പി. ശ്രീനിവാസ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, വിൽസൺ കെ. ജോൺ, സോമൻ വല്ലയിൽ, രാജു പാണാലിക്കൽ, ഉണ്ണി വല്ലയിൽ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.