ഗുരുവായൂരപ്പന് സ്വർണ്ണമാലകൾ

ഗുരുവായൂരപ്പന് പന്ത്രണ്ട് പവനടുത്ത് തൂക്കം വരുന്ന സ്വർണ്ണമാലകൾ സമർപ്പിച്ചു ​

ഗുരുവായൂരപ്പന്  സ്വർണ്ണമാലകൾ
ഗുരുവായൂരപ്പന് പന്ത്രണ്ട് പവനടുത്ത് തൂക്കം വരുന്ന സ്വർണ്ണമാലകൾ സമർപ്പിച്ചു

ഗുരുവായൂരപ്പന് പന്ത്രണ്ട് പവനടുത്ത് തൂക്കം വരുന്ന സ്വർണ്ണമാലകൾ സമർപ്പിച്ചു

​ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പന്ത്രണ്ട് പവനടുത്ത് (ഏകദേശം 98 ഗ്രാം) തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ ഭക്തർ വഴിപാടായി സമർപ്പിച്ചു. ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ. ശിവകുമാറും പത്നിയുമാണ് ഭഗവാന് ഈ സ്വർണ്ണാഭരണങ്ങൾ സമർപ്പിച്ചത്.

​മുത്തുകൾ കോർത്തതും മഹാലക്ഷ്മിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ 57 ഗ്രാം തൂക്കമുള്ള മാലയും, ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാം തൂക്കമുള്ള മറ്റൊരു മാലയുമാണ് വഴിപാടായി നൽകിയത്.

​ക്ഷേത്രം സോപാനത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ ഭക്തരിൽ നിന്നും മാലകൾ ഏറ്റുവാങ്ങി ഔദ്യോഗിക രസീത് നൽകി. തുടർന്ന് ഭക്തർക്ക് തിരുമുടി മാല, കളഭം, പഴം-പഞ്ചസാര എന്നിവ അടങ്ങുന്ന പ്രസാദം അദ്ദേഹം വിതരണം ചെയ്തു. ഇതിനുമുൻപും വജ്രക്കിരീടവും സ്വർണ്ണമാലകളും ഭഗവാന് വഴിപാടായി സമർപ്പിച്ച വ്യക്തിയാണ് ശിവകുമാർ.