കെഎഫ്സി ഔട്ട്ലെറ്റിൽ മിന്നൽ പരിശോധന 192 കിലോ പഴകിയ ചിക്കൻ പിടികൂടി

തിരുവനന്തപുരം വർക്കലയിലെ പ്രമുഖ ഭക്ഷ്യശൃംഖലയായ കെഎഫ്സി (KFC) ഔട്ട്ലെറ്റിൽ നിന്ന് നഗരസഭ ആരോഗ്യവിഭാഗം 192 കിലോ പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനത്തിന് നോട്ടീസ് നൽകി.

കെഎഫ്സി ഔട്ട്ലെറ്റിൽ മിന്നൽ പരിശോധന 192 കിലോ പഴകിയ ചിക്കൻ പിടികൂടി
വർക്കല കെഎഫ്സി ഔട്ട്ലെറ്റിൽ മിന്നൽ പരിശോധന; 192 കിലോ പഴകിയ ചിക്കൻ പിടികൂടി

വർക്കല കെഎഫ്സിയിൽ നഗരസഭയുടെ മിന്നൽ പരിശോധന; 192 കിലോ പഴകിയ ചിക്കൻ പിടികൂടി നശിപ്പിച്ചു

വർക്കല: പ്രമുഖ അന്താരാഷ്ട്ര ഭക്ഷ്യശൃംഖലയായ കെ.എഫ്.സി.യുടെ (KFC) വർക്കല ഔട്ട്ലെറ്റിൽ നിന്ന് വൻതോതിൽ പഴകിയ ചിക്കൻ പിടികൂടി. വർക്കല മൈതാനം - ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിൽ വർക്കല മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് 192 കിലോ ഗ്രാം പഴകിയ മാംസം അധികൃതർ പിടിച്ചെടുത്തത്.

​സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിച്ച ഉപഭോക്താവ് നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവിഭാഗത്തിന്റെ അടിയന്തര നടപടി. രണ്ട് കിലോ വീതം തൂക്കം വരുന്ന 96 ചിക്കൻ പാക്കറ്റുകളാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇവയെല്ലാം തന്നെ മനുഷ്യോപയോഗശൂന്യമായ രീതിയിൽ പഴകിയതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നഗരസഭാ അധികൃതർ ഇവ പിന്നീട് പൂർണ്ണമായും നശിപ്പിച്ചു.

 തറയിൽ ചോരയൊലിപ്പിച്ച നിലയിൽ  ചിക്കൻ; കടുത്ത ശുചിത്വ ലംഘനം

ഔട്ട്ലെറ്റിലെ പാചകപ്പുരയ്ക്കുള്ളിൽ കടുത്ത ശുചിത്വ മാനദണ്ഡ ലംഘനങ്ങളാണ് നടന്നതെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൃത്യമായ താപനിലയിൽ ഫ്രീസറുകളിൽ സൂക്ഷിക്കേണ്ട ചിക്കൻ പാക്കറ്റുകൾ, രക്തം ഒലിച്ച നിലയിൽ പാചകപ്പുരയിലെ തറയിൽ കമഴ്ത്തിയിട്ടിരിക്കുകയായിരുന്നു. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

​പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് വലിയ രീതിയിൽ ചിക്കൻ വിപണനം നടത്തുന്നതിനിടയിലാണ് നഗരസഭയുടെ ആരോഗ്യവിഭാഗം ഇവിടെ മിന്നൽ പരിശോധന നടത്തിയത്. അതുകൊണ്ടുതന്നെ തങ്ങൾ സൂക്ഷിച്ചിരുന്ന പഴകിയ മാംസം മാറ്റിസ്ഥാപിക്കാൻ സ്ഥാപന അധികൃതർക്ക് സമയം ലഭിച്ചില്ല.

​ബീച്ചും ഹെലിപ്പാടും ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായതിനാൽ വർക്കലയിലെ ഈ ഔട്ട്ലെറ്റിൽ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് ദിവസേന എത്താറുള്ളത്. സംഭവത്തെ തുടർന്ന് കടുത്ത ശുചിത്വ ലംഘനം നടത്തിയ സ്ഥാപനത്തിന് നഗരസഭ ആരോഗ്യവിഭാഗം ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടുണ്ട്. കർശന നടപടികളിലേക്ക് കടക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.