വി.ആർ. സുധീർ കൊച്ചി കോർപ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

കൊച്ചി കോർപ്പറേഷന്റെ 26 ാമത് ഡെപ്യൂട്ടി മേയറായി യു.ഡി.എഫ് പ്രതിനിധി വി.ആർ. സുധീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ ജി. പ്രിയങ്ക സത്യപ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.

വി.ആർ. സുധീർ കൊച്ചി കോർപ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
കൊച്ചി കോർപ്പറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി യു.ഡി.എഫ് പ്രതിനിധി വി.ആർ. സുധീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വി.ആർ. സുധീർ കൊച്ചി കോർപ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
വി.ആർ. സുധീർ കൊച്ചി കോർപ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
വി.ആർ. സുധീർ കൊച്ചി കോർപ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
വി.ആർ. സുധീർ കൊച്ചി കോർപ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

​കൊച്ചി കോർപ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി വി.ആർ. സുധീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി വി.ആർ. സുധീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ പദവിയിലെത്തുന്ന 23-ാമത്തെ കൗൺസിലറാണ് അദ്ദേഹം. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക വരണാധികാരിയായി സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

​ദീപക് ജോയ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന ഡെപ്യൂട്ടി മേയർ പദവിയിലേക്കാണ് എളമക്കര സൗത്ത് ഡിവിഷനിൽ (വാർഡ് 21) നിന്നുള്ള യു.ഡി.എഫ് പ്രതിനിധിയായ വി.ആർ. സുധീർ തിരഞ്ഞെടുക്കപ്പെട്ടത്.

​ആകെ 74 കൗൺസിലർമാർ പങ്കെടുടത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ 46 അംഗങ്ങളുടെയും പൂർണ്ണ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് 21 വോട്ടുകളും, ബി.ജെ.പി സ്ഥാനാർത്ഥിക്ക് 6 വോട്ടുകളും ലഭിച്ചു. എൽ.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.

​2000-ൽ എളമക്കര സൗത്ത് ഡിവിഷനിൽ നിന്നും കൗൺസിലർ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വി.ആർ. സുധീർ നാലാം തവണയാണ് കോർപ്പറേഷൻ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കൊച്ചി കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. അഡ്വ. സീനയാണ് ഭാര്യ. അഡ്വ. രാജ് കൃഷ്ണ, അഭിരാജ് കൃഷ്ണ എന്നിവർ മക്കളാണ്.