കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
68 ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ തിരക്കുകൾക്കിടയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള കായികതാരങ്ങളായ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീൻ.
സംസ്ഥാന സ്കൂള്‍ കായികമേള: കുട്ടികള്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ തിരക്കുപിടിച്ച സംഘാടന ചുമതലകള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമിടയിലും, മത്സരത്തിനെത്തിയ കൊച്ചുകൂട്ടുകാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്.
കോട്ടയം ജില്ലയില്‍ നിന്നും മേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കൊപ്പമിരുന്നാണ് മന്ത്രി ഭക്ഷണം കഴിച്ചത്. മേളയിലെ താമസ-ഭക്ഷണ സൗകര്യങ്ങളെക്കുറിച്ചും മത്സര തയ്യാറെടുപ്പുകളെക്കുറിച്ചും കുട്ടികളോട് നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി, കായികതാരങ്ങൾക്ക് ആശംസകളും നേർന്നു.
വിജയവും പുതിയ റെക്കോര്‍ഡുകളും ലക്ഷ്യമിട്ട് ട്രാക്കിലും ഫീല്‍ഡിലും മാറ്റുരയ്ക്കുന്ന കുട്ടികള്‍ക്ക് കായികമേള കേവലം മത്സരവേദി മാത്രമല്ല, സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും വലിയൊരു ഇടം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും അനുഭവങ്ങള്‍ പങ്കുവെക്കുന്നതും മേളയുടെ ആവേശം ഇരട്ടിയാക്കുന്നു.
ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും പങ്കെടുക്കുന്ന മേളയില്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിപുലമായ ഭക്ഷണവിതരണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് എന്‍.ഐ.ടി മൈതാനത്ത് ഒരേസമയം 2,000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന വലിയ പന്തലാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ കൊടിയത്തൂരിലും പാചകപ്പുര സജ്ജീകരിച്ചിട്ടുണ്ട്.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും